Chapter Title : ഉണ്ടകണ്ണി 8 [കിരൺ കുമാർ]
കിരണ് നു പിന്നിലായി നിശ്ചിത അകലത്തിൽ ഓടിച്ചുകൊണ്ടിരുന്നു അതേ സമയം കിരൺ ആ ഫാക്ടറി കണ്ടുപിടിച്ചു , അതിന്റെ സൈഡിൽ തന്നെ ഒരു വഴിയിൽ ആർച്ചും കണ്ടു. കിരൺ ആ ഫാക്ടറി ക്ക് സമീപം സൈക്കിൾ വച്ചു പൂട്ടി ഇറങ്ങി വഴിയിലൂടെ കല്യാണ വീട് ലക്ഷ്യമാക്കി നടന്നു അവനറിയാതെ അപ്പുറം മാറി ജീപ്പ് പാർക്ക് ചെയ്ത് ഇവന്റെ പിന്നാലെ ഹരിയും ശേഖറും കയറി .
രാജൻ ചേട്ടനെ കണ്ടപ്പോ തന്നെ പുള്ളി കിരൺ നു പിടിപ്പത് പണി കൊടുത്തു . ഓരോ പാത്രത്തിലും വിളമ്പാനുള്ള ഐറ്റംസ് പകർന്നും മറ്റും അവൻ പണി തുടങ്ങി . ഇവനെ ദൂരെ നിന്ന് ഹരി വാച്ച് ചെയ്യുന്നുണ്ട്
"ചെ... ഈ വല്ലവനും വിളമ്പി നടക്കുന്ന നാറിയെ ആണോ ഇവൾ ... മൈ "
അവനു അമർഷം അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല .
കിരൺ ആണേൽ ഫുൾ ജോലിയിൽ മുഴികി നിൽക്കുകയാണ് എന്നാലും അക്ഷര യിൽ നിന്നുണ്ടായ അനുഭവം അവനു മറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . ടൂറിന്റെ ഇടക്ക് അരുണിമ അയച്ച വോയ്സ് മെസ്സേജ് ചുമ്മ ഓപ്പൺ ആക്കിയതാണ് എന്നാൽ അതിൽ നിന്നും കേട്ട ശബ്ദം അവനെ ആകെ തകർത്തു കളഞ്ഞിരുന്നു , ആ മെസ്സേജ് അക്ഷര അറിയാതെ വന്നത് തന്നെ ആയിരിക്കും എന്ന് അവനും ഒരു പ്രതീക്ഷ വന്ന സമയം ആണ് . ഇതും കൂടെ ... ഇത്രയും നാൾ അവൾ കാണിച്ചത് എല്ലാം വെറും അഭിനയം ആയിരുന്നു എന്നൊക്കെ കേട്ടപ്പോ അവനു ആ വണ്ടിയിൽ നിന്ന് ചാടി മരിക്കാൻ ആണ് തോന്നിയത് ..
💬 Comments
View all comments