Chapter Title : ഉണ്ടകണ്ണി 8 [കിരൺ കുമാർ]
അവൻ നീരസത്തോടെ ചോദിച്ചു.
അക്ഷര അത് പ്രതീക്ഷിച്ചിരുന്നു
"ജെറി...നമ്മുടെ കിരൺ "
"നമ്മുടെ കിരണോ?? "
"ജെറി പ്ലീസ് " അവൾ കരയുകയാണ്
"നീ എന്തിനാ ഇപോ എന്നെ വിളിച് ഈ കള്ള കരച്ചിൽ കരയുന്നത്"
അക്ഷര നടന്നത് ജെറിയോട് പറഞ്ഞു
"നോ.... നീ.. നീ എന്താ ഈ പറയുന്നേ??"
"ഉള്ളതാ ഹരിയേട്ടൻ ഇപോ എന്നോട് വിളിച്ചു പറഞ്ഞതാ.... കിരൺ അവനു എന്തോ പറ്റി.... " അക്ഷര പിന്നെയും കരച്ചിൽ
"അവളുടെ ഒരു കരിയേട്ടൻ... നീ... നീ വച്ചേ ഞാൻ രാജൻ ചേട്ടനെ വിളിച്ചു നോക്കട്ടെ , അവനു ഇന്ന് വർക്ക് ഉണ്ടെന്ന് പറഞ്ഞതാ അപ്പോ എന്തായാലും അവൻ അവിടെ പോയി കാണും "
"നീ ന്നിട്ട് എന്നെ വിളിച്ചു പറയുമോ പ്ലീസ് ... "
ഇവൾ എന്തിന് ഇത്ര അവനു വേണ്ടി കരയുന്നത് ന്ന് ജെറിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല
"ആ വിളിക്കാം " ജെറി അവളെ കട്ട് ചെയ്ത് രാജൻ ചേട്ടനെ വിളിച്ചു .
എന്നാൽ കാശും വാങ്ങി അവൻ കൃത്യസ്‌മായത്ത് സ്പോട്ടിൽ നിന്നും പോയെന്ന് പുള്ളി പറഞ്ഞു കിരൺ നെ വിളിച്ചിട്ട് ബെൽ അടിക്കുന്നത് അല്ലാതെ ആരും എടുകുന്നുമില്ല . ജെറി വീണ്ടും പുള്ളിയെ വിളിച്ച് അവരുടെ അന്നത്തെ വർക്ക് ലൊക്കേഷൻ വാങ്ങി .
"അക്ഷരയെ വിളിക്കണോ , ആ വിളിച്ചേക്കാം " അവളുടെ കരച്ചിൽ ജെറിയിൽ ഒരു സംശയം ഉണ്ടാക്കിയിരുന്നു , അവൻ അവളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു , ലൊക്കേഷൻ വരെ പോയ് നോക്കാം എന്ന് പറഞ്ഞു എന്നാൽ അവൾ
💬 Comments
View all comments