0%

Chapter Title : ഉണ്ടകണ്ണി 8 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 933

കാറുമായി വരാമെന്നും പറഞ്ഞു . അങ്ങനെ അക്ഷര കാറുമായി ഇറങ്ങി അസമയത്ത് എവിടെ പോണ് എന്ന അമ്മയുടെ ചോദ്യത്തിന് കൂട്ടുകാരി യെ ട്രെയിൻ കേറ്റി വിടാൻ പോണ് എന്ന കള്ളവും പറഞ്ഞു അവൾ. ജെറി അവൾ പറഞ്ഞ പോലെ വഴിയിൽ കാത്ത് നില്പുണ്ടയിരുന്നു . അങ്ങനെ ജെറിയും അക്ഷരയും കൂടെ ഹൈവേയിൽ കേറി അവനെ അന്വേഷിച്ചു പോയി. അവർ അന്വേഷിച്ചു പിടിച്ച് കല്യാണ വീട്ടിൽ എത്തിയപ്പോൾ നന്നായി താമസിച്ചു . കല്യാണ വീട്ടിൽ അങ്ങനെ ആൾകാർ ഒന്നും ഉണ്ടായിരുന്നില്ല ജെറി അവിടെയെല്ലാം നോക്കിയിട്ടും അവനെ കണ്ടും ഇല്ല അവന്റെ സൈക്കിളും എങ്ങും പാർക്ക് ചെയ്തിട്ടില്ല , ഇനി അവൻ വീട്ടിലേക്ക് എങ്ങാനും പോയോ അവനു സംശയം ആയി , അവൻ ഫോണ് എടുത്ത് കിരൺ ന്റെ അമ്മയെ വിളിച്ചു , "ഹലോ എന്താ ജെറി മോനെ "

"അമ്മേ കിരണ് എന്തേ അവനു ഒന്നു കൊടുത്തെ "

ജെറി കാഷ്വൽ ആയി ചോദച്ചു

"അവൻ കാറ്ററിങ് നു പോയിരിക്കുവാ മോനെ വരേണ്ട സമയം ആയി ഇപോ വരുമായിരിക്കും , മോൻ അവന്റെ ഫോണിൽ വിളിച്ചില്ലേ"

" ആ... അത്.. അമ്മേ വിളിച്ചു ഞാൻ അവൻ എടുത്തില്ല ചിലപ്പോ വിളമ്പാൻ നിന്നപ്പോ മാറ്റി വച്ചു കാണും , സാരമില്ല അവൻ തിരിച്ചു വിളിച്ചോളും ശരിയമ്മേ "

ജെറി എന്തോ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അക്ഷര അപ്പോഴും പേടിച്ച മുഖവുമായി അവനെ ഉറ്റു നോക്കി നില്പുണ്ട്

"എന്താ ജെറി... വീട്ടിൽ ഇല്ലേ.. അവൻ "

" ഇല്ല... വീട്ടിൽ എത്തിയിട്ടില്ല" ജെറി

💬 Comments

View all comments