0%

Chapter Title : ഉണ്ടകണ്ണി 9 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 989

ചോദിച്ചു

"ഞാൻ ... ഞാൻ ഇന്ന് പോയില്ല അമ്മേ നാളെ പോകാം ന്ന് വച്ചു നിങ്ങൾക്ക് എന്തെങ്കിലും ആവശ്യം വന്നാലോ"

"ഇവിടെ ആവശ്യത്തിന് ജെറി ഉണ്ട് നീ ഇവിടെ വന്നു നിക്കേണ്ട കാര്യം ഒന്നും ഇല്ല പോ .."

അത് പറഞ്ഞത് കിരൺ ആയിരുന്നു

"ടാ എന്തൊക്കെയ നീ ഈ പറയണേ അഹങ്കാരി ഇന്നലെ നീ ബോധം ഇല്ലാതെ കിടന്നപ്പോ മുഴുവൻ എന്റെ കൂടെ നിനക്ക് കൂട്ടിരുന്നവളെ ആണ് നീ ഈ പറയുന്നേ ന്ന് ഓർക്കണം "

"എന്താമ്മേ അവൻ പറയട്ടേ സാരമില്ല "

അക്ഷര അടുത്തുള്ള സ്റ്റൂളികേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു

"ഹും... എനിക്ക് നല്ല സംശയം ഉണ്ട് ഇവൾ ആറിഞ്ഞോണ്ട് എന്നെ ആരോട് വണ്ടി ഇടിപ്പിച്ചത് ന്ന് "

"കിരണേ..... "

അമ്മ ദേഷ്യത്തോടെ അവനെ വിളിച്ചു അക്ഷരക്ക് അത് കേട്ട് കണ്ണോകെ നിറഞ്ഞിരുന്നു ജെറി ഇതെല്ലാം ശ്രദ്ധിച്ചു ഇരിക്കുകയാണ്

"അയ്യേ മോൾ കരയെല്ലേ അവനു വിവരം ഇല്ലാഞ്ഞിട്ട മോൾ ഇങ് വന്നേ"

അമ്മ അവളെ എണീപ്പിച്ചു തലയിൽ തഴുകി കൊണ്ട് പുറത്തെ വരാന്തയിലേക്ക് നടന്നു

"ടാ നീ എന്തൊക്കെയാടാ അവളോട് പറഞ്ഞേ പവോണ്ട് കേട്ടോ "

അവർ അങ്ങു മാറിയപ്പോ ജെറി സ്റ്റൂൾ ബെഡിന് അരികിലേക്ക് അടുപ്പിച്ചിട്ട് ഇരുന്നു

"ഒ എന്താ നിനക്ക് അറിയാവുന്നത് ഒക്കെ തന്നെ അല്ലെ അവളെ എനിക് വിശ്വാസമില്ല ഒരിക്കൽ ഞാൻ എല്ലാം ആണെന്ന് കരുതിയത ഇനി വയ്യ "

"എടാ അവൾ ... നമുക്ക് ആ വോയ്സ് ന്റെ കാര്യവും മെസ്സേജിന്റെ കാര്യവും ഒക്കെ അവളോട് തിരക്കാം

💬 Comments

View all comments