0%

Chapter Title : ഉണ്ടകണ്ണി 9 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 991

.. ടാ ഒരു കാര്യം ഇന്നലെ അവൾ നിനക്ക് എന്തോ ആപത്ത് ഉണ്ടായി ന്ന് അറിഞ്ഞെന്നെ വിളിച്ചപ്പോ മുതൽ ഞാൻ കാണുന്നത അവളെ .. എനിക്ക് തോന്നുന്നില്ല നിന്നെ അവൾ ചതിക്കുവാ ന്ന് അല്ലേൽ അവൾ അത്രക്ക് വലിയ ഒരു അഭിനയം ആയിരിക്കും നമുക്ക് എന്തായാലും അവളോട് തിരക്കാം സമയം ഉണ്ടല്ലോ നീ ഇതൊക്കെ മാറി റെഡി ആയി വാ .. അതുവരെ ക്ഷമിക്ക് .."

കിരൺ ജെറി യുടെ വാക്കുകൾ കേട്ട് തല ആട്ടി കൊണ്ടിരുന്നു

........................................................

വരാന്തയിൽ അപ്പോൾ അമ്മ അവളെ ആശ്വസിപിക്കുകയാണ്

"മോൾ എന്തിനാ കരയുന്നെ അവൻ ഒരു പാവമാണ് നിങ്ങൾ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് ന്ന് അമ്മക്ക് മനസിലായി ഇന്നലെ അവൻ വീട്ടിൽ കേറി വന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുവാ , നിന്നെ പറ്റി തിരക്കിയപ്പോൾ അമ്മക്ക് ഞാൻ ഒരു മോനെ ഉള്ളൂ മോൾ ഒന്നും ഇല്ല എന്നൊക്കെ ബഹളം ആയിരുന്നു .. എന്താ നിങ്ങൾക് ഇടയിൽ സംഭവിച്ചത് ന്ന് ഞാൻ തിരക്കുന്നില്ല ഒരു കാര്യം പറയാം അവൻ ഒരു പാവം ആണ് മോൾ സത്യസന്ധമായി ആണ് അവനെ സ്നേഹിക്കുന്നത് എങ്കിൽ അമ്മ നിങ്ങളുടെ കൂടെ ഉണ്ടാവും "

അക്ഷര കണ്ണൊക്കെ തുടച്ചു

"ഹേയ് അവനു ഒരു ചെറിയ സംശയം വന്നതാ അമ്മേ അതൊകെ ഞാൻ റെഡി ആക്കി കൊള്ളാം അമ്മ പേടിക്കണ്ട അവന്റെ വയ്യായിക ഒക്കെ മാറട്ടെ . "

"ആം ന്ന വ അകത്തേക്ക് ഞാൻ എനിക്ക് ഒരു കൂട്ട് നോക്കി ഇരിക്കുവായിരുന്നു ആ പൊട്ടൻ ചെക്കൻ

💬 Comments

View all comments