0%

Chapter Title : ഉണ്ടകണ്ണി 9 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 992

ജെറി ഏത് നേരവും ഫോണ് കുത്തി ഇരിക്കുവാ "

അമ്മ അതും പറഞ്ഞവളെ വലിച്ചു കൊണ്ട് അകത്തേക്ക് നടന്നു

"അമ്മേ ഞാൻ ഒരു കാര്യം ചോദിച്ച സത്യം പറയുമോ?? "

അമ്മ പെട്ടെന്ന് നിന്നു

"എ... എന്താ മോളെ..?"

"അല്ല രാവിലെ എന്റെ അച്ഛൻ കിരൺ നെ കാണാൻ വന്നപ്പോൾ അമ്മയെ കണ്ട് സ്തംഭിച്ചു നിന്നിട്ട് പെട്ടെന്ന് തിരിച്ചു പോയി ഞാൻ നോക്കുമ്പോൾ അമ്മയും അതേ അവസ്‌ഥയിൽ നില്ക്കുന്നുണ്ടായിരുന്നു .. എന്താ അതിന്റെ ഒക്കെ അർത്ഥം .. "

അമ്മയുടെ മുഖം വിളറി വെളുത്തു

"അത്... അതൊന്നും ഇല്ല മോളെ ഞാൻ ചെല്ലട്ടെ മോൾ വ "

"അല്ല എന്തോ ഉണ്ട് അമ്മ പറ പ്ലീസ് നിങ്ങൾക്ക് മുന്നേ അറിയമായിരുന്നോ ??"

അവളുടെ ചോദ്യത്തിന് മുന്നിൽ അമ്മ നിന്ന് വിയർത്തു

"പറയാമ്മെ എന്താണേലും പറ പ്ലീസ് "

അക്ഷര കൈ കൂപ്പി

" മോളെ ഞാൻ....ഞാൻ പറയാം എല്ലാം പറഞ്ഞു കഴിയുമ്പോ ഒരു പക്ഷെ നിനക്കു നല്ല സങ്കടമാവും ... എന്നാലും ഞാൻ പറയാം എന്നയാലും ഞാൻ വഴി അല്ലേൽ കൂടെ നീ ഇത് അറിയും . പക്ഷെ ഒരു കാരണവശാലും ഞാൻ പറയുന്നത് കിരൺ അറിയരുത് "

"ഇല്ല ഒരിക്കലും പറയില്ല അമ്മ പറയൂ "

അമ്മ അവളോട് എല്ലാം പറഞ്ഞു ..

എല്ലാം കഴിഞ്ഞപ്പോൾ അക്ഷര പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയെ കെട്ടി പിടിച്ചു

"ഞാൻ... ഞാനെന്താ അമ്മേ പറയുക അമ്മയോട് "

"കണ്ട ഞാൻ പറഞ്ഞതല്ലേ ഒന്നും അറിയണ്ട ന്ന് അവസാനം നല്ല സങ്കടമാവും

💬 Comments

View all comments