0%

Chapter Title : ഉണ്ടകണ്ണി 9 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 993

എന്നൊക്കെ "

അമ്മ തോളിൽ തല വച്ചു കരയുന്ന അവളുടെ തലയിൽ തലോടി

"മോൾ വിഷമിക്കണ്ട , ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട കേട്ടോ മോൾ എന്നും എന്റെ മോൾ തന്നെയാണ് വ നമുക്ക് അകത്തേക്ക് പോവാം "

അമ്മ അക്ഷരയുടെ കണ്ണൊക്കെ തുടച്ചു അവളുമായി അകത്തേക്ക് കയറി

ജെറിയും കിരണും എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയായിരുന്നു

"ഹ വന്നോ അമ്മയും മരുമോളും "

"ടാ..." കിരൺ ദേഷ്യംത്തോടെ അവനെ വിളിച്ചു

"ശെടാ ഞാൻ ഒന്നും പറയുന്നില്ലേ... ഇതെന്താ നിന്റെ കണ്ണോകെ കലങ്ങി ഇരിക്കുന്നെ കരച്ചിലും പിഴിച്ചിലും ഒക്കെ ആയി സീരിയൽ ആയിരുന്നോ ?? "

ജെറി ടെ ചോദ്യത്തിന് അക്ഷര ഒന്നും മിണ്ടിയില്ല . അവൾ നടന്നു ചെന്നു കിരൺ ന്റെ തലയിൽ ഒന്ന് തലോടി അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവന്റെ മുഖത്തേക്ക് വീണു , അവൻ അത് ശ്രദ്ധിച്ചു അവൻ ഈർഷ്യ യോടെ അത് തുടച്ചു കളഞ്ഞു , അവൾ ഒരു പുഞ്ചിരി മുഖത്ത് വരുത്തി കൊണ്ട് അവിടെ ഇരുന്നു , അമ്മ അവളെ നോക്കി അരുത് ന്ന് കണ്ണു കാണിക്കുന്നുണ്ടായിരുന്നു

"അക്ഷര നീ അറിഞ്ഞോ നിന്റെ മറ്റേ കാമുകനെ ആരോ തല്ലി ഒടിച്ചിട്ടു ന്ന് "

" ഹരിയേട്ടനെ ആരോ തല്ലിന്ന് ഞാൻ അറിഞ്ഞു ഇവിടെ അഡ്മിറ്റ് ആണ് സർജറി എന്തോ ഉണ്ട് "

അവളുടെ നാക്കിൽ നിന്ന് ആ പേരു കേട്ടതും കിരൺ നു ചൊറിഞ്ഞു വന്നു അവൻ ദേഷ്യം കടിച്ചമർത്തി

"ആഹാ ഇവിടെ ഉണ്ടോ എന്ന ഒന്ന് കാണണമല്ലോ

💬 Comments

View all comments