0%

Chapter Title : ഉണ്ടകണ്ണി 9 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 979

മുന്നേ വീട്ടിൽ ചെന്നിട്ട് അച്ഛനോട് ചോദിക്കാം ന്ന് അവൾ മനസ്സിൽ കരുതി . അവൾ ചിന്താഭാരത്തോടെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു . .....................................................

സ്ഥിരം സിഗരറ്റ് വലിക്കാൻ പോകാറുള്ള കട നോക്കിയാണ് ഹരി വണ്ടി ഓടിക്കുന്നത് , വീട്ടിൽ നിന്നും കുറച്ചു മാറിയാണ് കട വീട്ടിൽ അച്ഛൻ വന്നാൽ പിന്നെ ഒന്നും നടക്കില്ല . ഇന്നലെ നടന്ന സംഭവങ്ങൾ അവന്റെ മനസ്സിൽ കൂടെ ഓടിക്കൊണ്ടിരുന്നു " അവൻ ചത്തില്ല ആ എന്തായാലും നന്നായി ഇനി കേസിനും വയ്യാവേലിക്കും ഒന്നും പോവേണ്ടല്ലോ " അവൻ മനസിൽ കരുതി അവന്റെ വണ്ടി വിജനമായ ഒരു പ്രദേശം എത്തി റോഡിന്റെ രണ്ടു സൈഡിലും നെൽപ്പാടങ്ങളണ് പെട്ടന്നാണ് അവന്റെ സൈഡിലൂടെ ഒരു ബൈക്ക് കേറി വന്നതും ഹാൻഡിലിൽ പിടിച്ചിരുന്ന ഹരി യുടെ കൈപ്പത്തിയിൽ ആ വണ്ടിയിൽ ഇരുന്ന് ജാക്കറ്റും ഹെൽമറ്റും ഒക്കെ ധരിച്ച ആൾ ഒരു ചെറിയ ഇരുമ്പു വടി ക്ക് ആഞ്ഞടിച്ചതും നിയന്ത്രണം വിട്ട ഹരിയുടെ വണ്ടി പാളി റോഡിലേക്ക് വീണു തെന്നി പോയി സൈഡിൽ ഉണ്ടായിരുന്ന ചെറിയ കൽ തൂണിൽ പോയി ഇടിച്ചു ഹരിക്ക് നല്ല പരിക്ക് പറ്റി അവൻ കടന്നു ഞെരങ്ങി നോക്കുമ്പോൾ അവനെ അടിച്ച ബൈക്ക് കാരൻ റോഡിൽ വണ്ടി നിർത്തി അവന്റെ നേരെ വരുന്നതാണ് കണ്ടത്

"ആരാ ??? എന്താ???"

അവൻ ചോദിച്ചു തീരും മുന്നേ അവന്റെ മുട്ടുകാലിൽ കിട്ടി അടി, അവന്റെ ചിരട്ട പൊട്ടി പോയി ഹരി കിടന്ന് അലറി കരഞ്ഞു പക്ഷെ വിജനമായ അവിടെ അവന്റെ കരച്ചിൽ ആരും കേട്ടില്ല . ഹരി കിടന്നു

💬 Comments

View all comments