Chapter Title : ഉണ്ടകണ്ണി 9 [കിരൺ കുമാർ]
ചതവ് ഉണ്ട് കുറച്ചു നാൾ റെസ്റ്റ് എടുക്കണം ന്ന ഡോക്ടർ പറഞ്ഞത് . ഞാൻ ഒന്ന് കുളിച്ചിട്ട് വരാം അച്ചൻ ഇങ്ങോട്ട് വന്നില്ലേ "
"അച്ഛൻ... അച്ചൻ അങ്ങോട്ട് വന്നിരുന്നലോ നിന്നെ കാണാൻ .. നിങ്ങൾ കണ്ടില്ലേ തമ്മിൽ? "
"ആ വന്നിരുന്നു പക്ഷെ പെട്ടെന്ന് ഇറങ്ങി , ഞാൻ ഇപോ വരാം "
അക്ഷര അതും പറഞ്ഞു റൂമിലേക്ക് പോയി , അവളുടെ മനസിൽ ഇപ്പോഴും ഹോസ്പിറ്റലിൽ റൂമിൽ എന്താ സംഭവിച്ചത് എന്ന ചിന്തയായിരുന്നു ,കിരണ് ന്റെ അമ്മയെ കണ്ടപ്പോ അച്ഛൻ എന്തിനാ ഞെട്ടിയത് അവനെ കാണാൻ നല്ല ഉത്സാഹത്തിൽ വന്ന അച്ഛൻ അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ ഇറങ്ങുകയും ചെയ്തു ,, അവൾക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്തായാലും അച്ചനോട് നേരിട്ട് ചോദിച്ചറിയാൻ അവൾ തീരുമാനിച്ചു .
കിരൺ ന്റെ ചോര പറ്റിയ അവളുടെ ചുരിദാർ ടോപ്പ് അവൾ ഊരി മടക്കി മാറ്റി വച്ചു ന്നിട്ട് കുളിക്കാൻ പോയി . ......................................................... ജെറി ഹോസ്പിറ്റലിൽ കിരണ് നെ കിടത്തിയ റൂമിലേക്ക് വരുമ്പോ അമ്മ എന്തോ ആലോചിച്ചു ഇരിക്കുകയാണ് കിരൺ നല്ല ഉറക്കത്തിലും
"അമ്മേ എന്ന ആലോചിച്ചു ഇരിക്കുവാ എന്തെങ്കിലും കഴിച്ചോ " അപ്പോഴാണ് അമ്മ സ്വബോധത്തിലേക്ക് വന്നത്
"ആ ജെറി യോ ... ഏയ് ഒന്നും വേണ്ടടാ ഇവന്റെ ഈ കിടപ്പ് കണ്ടിട്ട് എനിക്ക് എങ്ങനെ ഭക്ഷണം ഇറങ്ങാൻ ആണ് .. രാവിലെ ആ കൊച്ചു നിർബന്ധിച്ചകൊണ്ട് മാത്രമ ഞാൻ കരയാതെ പിടിച്ചു നിന്നത് ഇല്ലേ ഇന്നലെ രാത്രി ലെ പോലെ ഞാൻ... "
അമ്മ കരയാൻ തുടങ്ങി
"അയ്യോ അമ്മ കരയല്ലേ ... അവനു ഒന്നും പറ്റിയില്ല ല്ലോ ... അവൾ ... ആ അക്ഷര എന്തേ "
അമ്മ കണ്ണു തുടച്ചു
"അവൾ വീട്ടിൽ പോയി ഫ്രഷ് ആവാൻ അല്ലേലും ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല അവൾ ഇവനേം നോക്കി ഒരേ ഇരുപ്പ് ആയിരുന്നു .. അത്രക്ക് ഇഷ്ടം ആണോ ടാ അവൾക്ക് ഇവനെ ?? "
ജെറിക്ക്
💬 Comments
View all comments