0%

Chapter Title : ഉണ്ടകണ്ണി 9 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 987

അവനെ കണ്ടു എന്നല്ല അവന്റെ ആ മുഖം അത്.. അതെനിക്ക് നല്ല പരിചയം ഉണ്ട് പക്ഷെ അന്ന് ആലോചിച്ചു നോക്കിയിട്ട് എനിക്ക് ഒരു പിടിയും കിട്ടിയില്ല എന്താടി ?? "

"ഏയ് ഒന്നുമില്ല അമ്മ ഒന്നൂടെ ആലോചിച് നോക്ക് കേട്ടോ .." അക്ഷര അതും പറഞ്ഞു ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി . കാറിൽ കയറി ഉടനെ അവൾ അച്ചനെ വിളിച്ചെങ്കിലും അയാൾ ഫോണ് എടുത്തില്ല , അക്ഷര ഹോസ്പിറ്റൽ ലക്ഷ്യമാക്കി പോയി .............................

വഴിയിൽ ബോധമില്ലാതെ കിടന്ന ഹരിയെ ആരൊക്കെയോ ചേർന്നു അടുത്തുള്ള ഹോസ്പിറ്റലിൽ ആക്കിയിരുന്നു . അക്ഷരയുടെ അടുക്കൽ നിന്ന് ഇറങ്ങിയ പ്രതാപനും അയ്യരും തന്റെ പാർട്ണർ ടെ മകന് അപകടം ഉണ്ടായത് അറിഞ്ഞു പാതി വഴിക്ക് തിരിച്ചു ഹോസ്പിറ്റലിൽ എത്തിയിരുന്നു .

അക്ഷര ഹോസ്പിറ്റൽ പാർക്കിങ്ങിൽ എത്തിയപ്പോൾ അച്ചന്റെ കാർ കണ്ടു , അവൾ അവിടുന്ന് കുറച്ചു മാറ്റി തന്റെ കാർ പാർക്ക് ചെയ്ത് ഇറങ്ങി അകത്തേക്ക് നടന്നു , വാതുക്കൽ തന്നെ അയ്യർ നില്പുണ്ട്

"അയ്യരേ എന്താ നിങ്ങൾ എന്റെ കൂടെ പോന്നിട്ടു പിന്നേം ഇവിടെ നിൽകുന്നേ ?"

"ആ മോളെ രാജശേഖരന്റെ മോനു എന്തോ ആക്സിഡന്റ് പറ്റി ഇവിടെ കൊണ്ടുവന്നു ന്ന് വിളി വന്നപ്പോ ഞങ്ങൾ തിരിച്ചു പോന്നതാ , മോൾ കോളേജിൽ പോണില്ലേ??'

അത് കേട്ട് അക്ഷര അത്ഭുതപ്പെട്ടു കിരൺ നെ അപകടപെടുത്തിയത് ഹരി ആണെന്ന് അവൾക്ക് അറിയാം ഇത്ര പെട്ടെന്ന് അവനു പണി കിട്ടും ന്ന് അവൾ മനസിൽ വിചാരിച്ചത് പോലും ഇല്ലായിരുന്നു

"ഞാൻ എന്റെ കൂട്ടുകാരനെ

💬 Comments

View all comments