Chapter Title : ഉണ്ടകണ്ണി 9 [കിരൺ കുമാർ]
പറഞ്ഞവനെ കളിയാക്കി ചിരിച്ചു
അത് കേട്ട് കിരണ് ന്റെ മുഖം മാറി അവൻ തല ചരിച്ചു കളഞ്ഞു ..
നെഞ്ചിനു നല്ല വേദനയുണ്ട് ... അവൻ ഒന്ന് ഓർത്തു നോക്കി കല്യാണ വീട്ടിൽ നിന്നും ഇറങ്ങിയതും ഹൈവേ ലൂടെ സൈക്കിൾ ചവിട്ടയതും പെട്ടെന്ന് പുറകിൽ നിന്ന് എന്തോ വന്നു ഇടിക്കുന്നതും അവൻ തെറിച്ചു പോകുന്നതും അവനു ഓർമ ഉണ്ട് പക്ഷെ അതിനു ശേഷം ഒന്നും ഓർമ കിട്ടുന്നില്ല ആകെ ആരോ തന്നെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നത് മാത്രം അവനു ഓർമ വന്നു , അത്... അത് അക്ഷര ആയിരുന്നില്ലേ.... അവൾ.... കിരൺ നു ഒരു കുളിർ കേറുന്ന പോലെ ആണ് തോന്നിയത് ........................................................................
അക്ഷര കുളിച്ചു റെഡി ആയി താഴേക്ക് വന്നു . അമ്മ അവൾക്ക് ഫുഡ് ഒക്കെ എടുത്ത് വച്ചിരുന്നു
"അച്ഛൻ ഇനിയും വന്നില്ലേ അമ്മേ??"
"ഇല്ല മോളെ രാവിലെ നിന്നെ കാണാൻ ന്ന് പറഞ്ഞിറങ്ങിയതാ വേറെ വഴിക്ക് വല്ല തിരക്കും വന്നു കാണും .. അല്ല നീ കോളേജിൽ പോണില്ലേ??"
" ഇന്ന് ... ഇന്നില്ലമ്മെ ഞാൻ ഹോസ്പിറ്റലിലേക്ക് പോവാ അച്ചനോട് പറയണ്ട ഞാൻ കോളേജിൽ പോയെന്ന് പറഞ്ഞ മതി പിന്നെ "
" ക്ലാസ് ഒക്കെ കളഞ്ഞു നീ ഇപോ ഹോസ്പിറ്റലിൽ പോകണോ മോളെ "
"നാളെ മുതൽ പോവാമ്മെ ഇന്ന് ഞാൻ അവിടെ വേണം .. പിന്നെ അമ്മ അന്ന് കിരൺ നെ കണ്ടപ്പോ ചോദിച്ചില്ലേ അവനെ എവിടെയോ കണ്ടിട്ടുണ്ട് ന്ന് അത് വല്ല ഓർമയും കിട്ടുന്നുണ്ടോ "
"അത്.... ഞാൻ
💬 Comments
View all comments