0%

Chapter Title : ഉണ്ടകണ്ണി 9 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 985

വിഷയം മാറ്റി

" ആ നീ എണീറ്റ .. അപ്പോ എന്തെങ്കിലും കഴിക്കാം ഞാൻ നിനക്ക് കൂടെ വാങ്ങി ഫുഡ് " അമ്മ റൂമിലേക്ക് കയറി വന്നു

"എവിടുന്നമ്മെ ഇതിന് ഇപോ കാശൊക്കെ നമുക്ക് വല്ല സർക്കാർ ആശുപത്രിയിലും പോയ പോരെ " കിരൺ റൂം ചുറ്റും നോക്കിയിട്ട് അമ്മയെ നോക്കി

"അതൊന്നും മോൻ അറിയണ്ട നീ ഇപോ എന്തെങ്കിലും കഴിക്ക്, നീ കഴിച്ചോടാ ജെറി "

"ഞാൻ വീട്ടിൽ നിന്ന് കഴിച്ചമ്മേ " അമ്മ അവനു ഫുഡ് കൊടുക്കാനുള്ള പരിപാടി തുടങ്ങി

"എന്നാലും അമ്മക്ക് എന്നെ കണ്ടിട്ട് ഒരു സങ്കടവും ഇല്ലാത്തത് എന്താമ്മെ "

കിരൺ കെർവിച്ചുകൊണ്ട് അമ്മയോട് ചോദിച്ചു

അമ്മ അന്ധാളിച്ചു പോയി

"എടാ അടിപൊളി ഇന്നലെ രാത്രി പിന്നെ ഇവിടെ എന്താ നടന്നത് ഈ ആശുപത്രി മുഴുവൻ കേൾക്കുന്നപോലെ അല്ലായിരുന്നോ കരച്ചിൽ ഹോ അവസാനം ആ പെണ്ണ് എന്തൊക്കെ ചെയ്തിട്ടാ അമ്മ ഒന്ന് നോർമൽ ആയത് ന്ന് അറിയമോ അതെങ്ങനെ നീ ബോധം പോലും ഇല്ലാതെ കിടക്കുവല്ലേ ഹോ ... വല്ല ഓർമയും ഉണ്ടോ നിനക്ക് "

ജെറി തലക്ക് കൈ വച്ചു പറഞ്ഞു നിർത്തി

കിരൺ സങ്കടത്തോടെ അമ്മയെ നോക്കി , അമ്മ സങ്കടത്തോടെ അവനെ നോക്കി ചിരിച്ചു കൊണ്ട് ആവനുള്ള ഭക്ഷണം എടുക്കൽ തുടർന്നു , .

"സോറി അമ്മേ ... "

"യ്യേ എന്തിനാ സോറി ... പിന്നെ അക്ഷര നല്ല കുട്ടിയ കേട്ടോ നമുക്ക് അവളെ ഇപോ തന്നെ വീട്ടിലേക്ക് കൊണ്ട് പോയാലോ " അമ്മ അതും

💬 Comments

View all comments