0%

Chapter Title : ഉണ്ടകണ്ണി 9 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 984

.. നിനക്കു അറിയില്ല അവൾ ഇന്നലെ നിനക്ക് വേണ്ടി കരഞ്ഞ കരച്ചിലും ഓട്ടവും ഒക്കെ എല്ലാം കൂടി കണ്ടപ്പോ എനിക്ക്... എനിക്ക് ഇനി അവൾ നിന്നെ ചതിക്കുവാ ന്ന് പറയാൻ പറ്റുന്നില്ല ടാ "

കിരൺ ജെറിയെ ഒന്നും മനസിലാകാതെ നോക്കി

"നീ വഴിയേ എല്ലാം മനസിലാകും പിന്നെ അവൾ നിനക്ക് കിട്ടിയ മുത്താണ് അത്രേം നീ ഇപോ അറിഞ്ഞോ കേട്ടോടാ കിരൺ മോനെ.... പിന്നെ നിന്നെ ഇടിച്ചിട്ടത് ആരാ ന്ന് അറിയാമോ? "

കിരൺ ഇല്ല ന്ന രീതിയിൽ തലയാട്ടി

"ആ നിന്റെ പെണ്ണിനെ കെട്ടാൻ നടക്കുന്നവൻ "

"എടാ കൊപ്പേ മനുഷ്യനു മൻസിലാകുന്ന പോലെ പറ "

കിരൺ ചൂടായി

"എടാ അവളുടെ കരി ഏട്ടൻ നിനക്ക് ഓർമയില്ലേ അവനെ "

കിരൺ അത്ഭുതതോടെ അവനെ നോക്കി

"അവൻ... എന്നെ... എന്തിന്... " കിരൺ കിടന്നു തപ്പി തടഞ്ഞു

"ഹോ ഇങ്ങനെ ഒരു പോങ്ങൻ , എടാ കൊപ്പേ അവളുമായി കല്യാണം എന്തോ പറഞ്ഞു വച്ചേക്കുവാ അവനു അതിനിടക്കാ നീ കേറി വന്നത് അപ്പോ പിന്നെ ആ പുന്നാര മോന് സഹിക്കുമോ .. ആ അവനുള്ളത് ഞാൻ കയ്യോടെ കൊടുത്തിട്ടുണ്ട് എന്റെ ചങ്കിനെ തൊട്ട അവൻ നേരെ നടക്കില്ല ഇനി അത് ജെറി ടെ ഉറപ്പാണ് " . ജെറി നെഞ്ചത്തടിച്ചു പറഞ്ഞു

കിരണതൊക്കെ കണ്ടു അന്തം വിട്ട് കിടക്കുവാണ് .

"നീ എന്താ അവനെ ചെയ്തെ..??"

"ആ അതൊകെ പിന്നെ പറയാം. ഇനി കുറച്ചു നാൾ കോളേജിൽ ഒന്നും പോണ്ടല്ലോ " ജെറി

💬 Comments

View all comments