0%

Chapter Title : ഉണ്ടകണ്ണി [കിരൺ കുമാർ]

Author : Kiran Kumar Read All Parts 818

ഉണ്ട് നീ പോര് ഡീറ്റൈൽസ് ഞാൻ whatsap ചെയ്തേക്കാം"

ഞാൻ സന്തോഷതോടെ കിടന്നു എന്തായാലും ഒരു ഷർട്ടും പറ്റിയാൽ ഒരു ബാഗും വാങ്ങണം.

വെള്ളിയാഴ്ച
വൈകിട്ട് 3 മണിക്ക് രാജൻ ചേട്ടൻ അയച്ചു തന്ന ലൊക്കേഷനിൽ എത്തണം ഞാൻ എന്റെ പഴേ ബാഗിൽ കാറ്ററിങ് യൂണിഫോം എടുത്ത് വച്ചു അച്ചൻ ബാക്കിയാക്കി പോയ സൈക്കിളും എടുത്ത് ലൊക്കേഷനിൽ കാണിച്ച വീട് ലക്ഷ്യമാക്കി പോയി

"മോനെ ചോറ് കഴിച്ചിട്ട് പോടാ" അമ്മയാണ്
"വേണ്ടമേ ഏതായാലും അവിടെ ചെന്ന നല്ല ഫുഡ് തട്ടാം " ഞാൻ അമ്മയെ നോക്കി ഗോഷ്ഠി കാണിച്ചു ഇറങ്ങി
അന്യായ ലാഗ് ആയ എന്റെ ആ ഫോണിൽ മാപ്പ് വച്ചു ആ സ്ഥലം കണ്ടുപിടിച എനിക് മിക്കവാറും സാംസങ് കാർ വല്ല അവാർഡും തരും. ലോക്കേഷൻ എത്തി
വീട് കണ്ട ഞാൻ ഒന്ന് ഞെട്ടി മിക്കപ്പോഴും വലിയ വീടുകളിൽ കാറ്ററിങ് നു വിളമ്പാൻ പോയിട്ടുണ്ട് എങ്കിൽ കൂടെ ഇമ്മാതിരി ഒരു വീട് ഞാൻ ആദ്യമായ് കാണുവാ

"എന്താടാ വായും പൊളിച്ചു നിൽകുന്നേ മാറി പോ ഇവിടെ വലിയ വലിയ ആൾക്കാർ ഒക്കെ വരുന്നത് ആണ് അവനും അവന്റെ ഒരു തുക്കട സൈക്കിളും "
ഗേറ്റിങ്ങൾ ആർച്ചിനു താഴെ വായും പൊളിച്ചു നിൽകുന്ന എന്നെ കണ്ട സെക്യൂരിറ്റി ആയിരുന്നു

"അല്ല ചേട്ടാ ഞാനിവിടെ ഈ കാറ്ററിങ് രാജൻ ചേട്ടന്റെ കൂടെ ഉള്ളത" അവസാനം കാര്യം പറഞ്ഞപോ പുള്ളി കയറ്റി വിട്ടൂ
ഞാൻ കാറ്ററിങ് ന്റെ കാര്യങ്ങൾ ഒരുക്കിയിരിക്കുന്ന സ്ഥലം തപ്പി നടന്നു അപ്പോഴാണ് വീടിന് മുന്നിൽ ഒരു

💬 Comments

View all comments