Chapter Title : ഉണ്ടകണ്ണി [കിരൺ കുമാർ]
ബഹളം കണ്ടത് എന്താ ന്ന് അറിയാൻ പോയി നോക്കിയപ്പോ ഒരു പെണ്ണ് കൂറെ ആൾക്കാരേ ഇട്ട് ചാടിക്കുകയാണ് അവിടുത്തെ ജോലിക്കാരെ ആണെന്ന് തോന്നുന്നു , അവർ എല്ലാം അവൾ പറയുന്നത് ഒക്കെ ഭയഭക്തിയോടെ കേട്ട് നിൽക്കുന്നു നടക്കാൻ പോകുന്ന ചടങ്ങിന്റെ കാര്യങ്ങൾ നന്നായി നടത്താൻ ഉള്ള നിർദ്ദേശങ്ങൾ എന്തോ ആണെന്ന് എനിക് മനസിലായി പെട്ടെന്ന് അവൾ എന്തോ പറഞ്ഞപ്പോ അവർ എല്ലാം പല വഴി അവരവരുടെ ജോലി നോക്കാൻ പോയി ഇപ്പോൾ ഞാൻ മാത്രം അവിടെ ബാക്കി . അപ്പോഴാണ് ഞാൻ അവളെ മര്യാദക്ക് ഒന്ന് കണ്ടത് സ്ത്രീ വിഷയത്തിൽ വലിയ താൽപ്പര്യം ഒന്നും ഇല്ലാത്ത സ്ത്രീ സുഹൃത്തക്കൾ പോയിട്ട് സുഹൃത്തക്കൾ പോലും ഇല്ലാത്ത ഞാൻ ആദ്യമായ് ആണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കി നിന്ന് പോകുന്നത് വലിയ ഉണ്ട കണ്ണുകൾ ഐശ്വര്യമുള്ള വട്ട മുഖം കാതിൽ കോലു പോലെ എന്തോ സ്വർണ കമ്മൽ ഞാന്ന് കിടക്കുന്നു സാരിയാണ് ഉടുത്തിരിക്കുന്നത് കഴുത്തിൽ ഒരു നെക്ലസ് ഞാൻ വേറെ ഏതോ ലോകത്ത് പെട്ട പോലെ നിൽക്കുന്നു
"ഡോ.... ആരാ താൻ എന്താ ഇവിടെ കാര്യം "
മുഷിഞ്ഞ ഒരു ബാഗും തൂക്കി നിൽകുന്ന എന്നോട് ആണ് അവൾ ചോദിച്ചത്
ഞാൻ ഉണ്ടോ വല്ലോം അറിയുന്നു എന്തോ മായാ ലോകത്ത് പെട്ട പോലെ അവളെ തന്നെ നോക്കി നില്കുവാ
"ഡാ ...." ദേഷ്യത്തോടെ ഉള്ള അവിളടെ വിളി കേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്
"ആരാ നീ എന്താ ഇവിടെ കാര്യമെന്ന്"
എന്നെ അടിമുടി നോക്കി പുച്ഛം നിറഞ്ഞ മുഖത്തോട് ആണ്
💬 Comments
View all comments