0%

Chapter Title : ഉണ്ടകണ്ണി [കിരൺ കുമാർ]

Author : Kiran Kumar Read All Parts 822

അവൾ ചോദിക്കുന്നത്

"ഞാൻ ഈ കാറ്ററിങ് നു വിളമ്പാൻ"

"ഓഹോ നീ വിളമ്പാൻ വന്നത് ആണല്ലേ ന്നിട്ട് നിനക്ക് എന്താ ഈ വീട്ട് മുറ്റത്ത് കാര്യം പോയ് ഭക്ഷണം കൊടുക്കുന്ന പന്തലിൽ നിൽക്കട അവൻ കാണാൻ വന്നേക്കുന്നു "

ഞാൻ ആകെ ചൂളി പോയി ഫങ്ഷൻ തുടങ്ങിയില്ല എങ്കിലും നേരത്തെ എത്തിയ അവിടെ ഇവിടെ ഒക്കെ ആയി നിന്ന ആളുകൾ എല്ല്ലാം എന്നെ തന്നെ നോക്കി നിൽക്കുന്നു
"നിന്നോട് പറഞ്ഞ കേട്ടില്ലേ ... പോയ് പന്തലിൽ നിക്കാൻ" അവൾ വീണ്ടും അലറുകയാണ്

ശബ്ദം കേട്ടു രാജൻ ചേട്ടൻ അങ്ങോട്ടെക്ക് വന്നിരുന്നു
"കിരണേ നീ ഇവിടെ നിലക്കാ...? വാ വാ "
ടാ നീ എന്തിനാ വീട്ട് മുറ്റത്തേക്ക് ഒക്കെ പോയത് അത് കല്യാണ പെണ്ണിന്റെ അനിയത്തി ആണ് ഭയങ്കര സാധനം ആണ് അഹങ്കാരത്തിന് കയ്യും കാലും വച്ചത് ന്നൊക്കെ പറയില്ലേ അത് തന്നെ"

"ഞാൻ ബഹളം കേട്ട് ഒന്ന് പോയ് നോക്കിയതാ ചേട്ടാ അല്ലാതെ"

"അറിയാം ടാ നിന്നെ എനിക്ക് അറിയില്ലേ.വാ പോയ് ഡ്രസ് ഇട് നമുക്ക് പടിപത് പണി ഉള്ളതാണ് , അവരൊക്കെ വലിയ വലിയ ആൾക്കാർ ആണ് കാശിന് മുകളിൽ കിടന്ന് ഉറങ്ങും നമ്മൾ നാളെ ചില്ലി കാശ് എവിടുന്ന് ഉണ്ടകാൻ പറ്റും ന്ന് ആലോചിച് ഉറക്കം ഇല്ലാതെ കിടക്കും ... വ നിനക്ക് കോളേജിൽ പോവേണ്ടത് അല്ലെ നമുക്കു ഡ്രസ് വാങ്ങണ്ടേ ??? "
ഞാൻ പുള്ളിക് അത് എങ്ങനെ മനസിലായി ന്ന് പുള്ളിടെ മുഖത്തേക്ക് നോക്കി
അവിടെ ഒരു ചിരി മാത്രം

💬 Comments

View all comments