0%

Chapter Title : ഉണ്ടകണ്ണി [കിരൺ കുമാർ]

Author : Kiran Kumar Read All Parts 823

ഉണ്ട് എല്ലാം അറിയാം ന്ന് ഉള്ള ഭാവം ഞാൻ ഒരു പുഞ്ചിരി യോടെ മുന്നോട്ട് നടന്നു . കുറച്ചു പോയ് തിരിഞ്ഞു അവളെ ഒന്നു നോക്കിയപ്പോ എന്നെ തന്നെ നോക്കി ഭദ്രകാളി ഭാവത്തോടെ അവൾ നില്കുന്നത് അന്തം വിട്ട് ഞാൻ ഓടി കലവറ യിൽ കേറി ഡ്രസ് മാറി . പിന്നെ ഒരു അങ്കം ആയിരുന്നു സ്ഥിരം ചെയ്യുന്ന ജോലി ആയത് കൊണ്ട് ഭയങ്കര കൂൾ ആയി ഞാൻ വിളമ്പൽ തുടങ്ങി . സമയം 7 മണി ഒക്കെ കഴിഞ്ഞപ്പോൾ ആളുകൾ ഇരച്ചു വരാൻ തുടങ്ങി ഇടക്ക് ചിക്കൻ ന്റെ കസരോൾ ൽ തീർന്നപ്പോൾ ചിക്കൻ ഫിൽ ചെയ്യാൻ വേണ്ടി ഞാൻ. ആ പാത്രവും എടുത്ത് പോയി കലവറ യിൽ നിന്ന് ചിക്കനും എടുത്ത് ബഫെ സെറ്റ് ചെയ്ത് ഡസ്ക് നോക്കി നടന്നു വന്നപ്പോൾ പെട്ടെന്ന് എവിടുന്നോ അവൾ കേറി വന്നു തമ്മിൽ ഒറ്റ ഇടി ആയിരുന്നു .എന്റെ കയ്യിൽ ഇരുന്ന കാസരോൾ മറിഞ്ഞു ചിക്കൻ ഫുൾ അവളുടെയും എന്റെയും മെത്തും താഴെയും ഒക്കെ ആയി മറിഞ്ഞു
'പ്ഠേ'
അടിയുടെ സൗണ്ട് ആയിരുന്നു കൂടെ അവിടെ നടന്ന ലൈറ്റ് മ്യൂസിക്ക് പരിപാടി നിന്നു എല്ലാവരും ഞങ്ങളെ നോക്കി കവിളും പൊത്തി കണ്ണു നിറഞ്ഞു നിൽക്കുന്ന ഞാൻ എന്നെ തല്ലി ദേഷ്യം നിറഞ്ഞ മുഖവുമായി അവൾ
"ആരാണ് ഇവനെ ഒക്കെ പണിക്ക് വിളിച്ചത് കൾച്ചർ ഇല്ലാത്ത ജന്തു നോക്കിക്കേ എന്റെ ഡ്രസ് ഒക്കെ കറി ആയി ,എഡോ അയ്യരെ ... പറഞ്ഞു വിടടോ ഇവനെ ഒക്കെ " അവൾ

💬 Comments

View all comments