0%

Chapter Title : ഉണ്ടകണ്ണി [കിരൺ കുമാർ]

Author : Kiran Kumar Read All Parts 824

കിടന്ന് അലറുവാണ്.
പെട്ടെന്ന് നരച്ചു കുറി ഒക്കെ തൊട്ട് ഒരു ബാഗും തൂക്കി കാൻഗാരു നെ പോലെ നടക്കുന്ന ഒരാൾ ഓടി വന്നു അവരുടെ മാനേജരോ വല്ലോം ആവും
"മാഡം ഇപോ പറഞ്ഞു വിട്ടാൽ ബാക്കി കാര്യങ്ങൾ ഇവിടുത്തെ ചെയ്യണ്ടേ??"
അയാൾ ടെ ഭാവം ഭയം ഒക്കെ കണ്ടു ഞാൻ ഞെട്ടി നില്കുവാണ്
"ഒന്നും കേൾക്കണ്ട ഇപോ പറഞ്ഞു വിടണം ചില്ലി കാശ് കൊടുത്ത് പോവരുത് എത്ര രൂപ യുടെ ഡ്രസ് ആണ് ഈ നാശം ആയത് ന്ന് അറിയാമോ" അവൾക്ക് ഒരു കുലുക്കവും ഇല്ല ഞാൻ തിരിഞ്ഞു രാജൻ ചേട്ടനെ നോക്കി പുള്ളി എന്ത് ചെയ്യണം ന്ന് അറിയാതെ നില്കുവാണ്
"പറഞ്ഞത് കേട്ടില്ലന്ന് ഉണ്ടോ ഇറങ്ങി പോകുക" അയ്യർ ആണ് പറഞ്ഞത്
ഞാൻ തലയും താഴ്ത്തി നടന്നു

"ഒന്ന് നിന്നെ ... ഈ കിടക്കുന്ന കറി ഒക്കെ തുടച്ചു വൃത്തിയാക്കിട്ട് പോയാൽ മതി" അവൾ പറഞ്ഞു
ഞാൻ തിരിഞ്ഞു നോക്കി എന്ത് ചെയ്യണം ന്ന് അറിയാതെ നിന്നു

"പറഞ്ഞത് കേട്ടില്ലേ " അവൾ പിന്നെയും അലറി .
ചുറ്റും ഉള്ളവർ ഏതൊക്കെയോ പറഞ്ഞു കുശു കുശുക്കുകയാണ് .

"കേട്ടു"
ഞാൻ അതും പറഞ്ഞു കലവറ യിൽ പോയി ഒരു ബക്കറ്റിൽ വെള്ളവും തുടക്കാൻ ഉള്ള തുണിയും ആയി വന്നു കറി താഴെ ന്ന് തുടച്ചെടുക്കാൻ തുടങ്ങി കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ട് ഞാൻ ഒന്നും ചെയ്യാത്ത കുറ്റമാണ് അവളാണ് മേലെ നോക്കി നടന്നു വന്നു എന്റെ മേത്ത് ഇടിച്ചത് ന്നിട്ട് ഞാൻ ഇപോ ഇത്രേം പേരുടെ

💬 Comments

View all comments