Chapter Title : ഉണ്ടകണ്ണി [കിരൺ കുമാർ]
മുന്നിൽ നാണം കെട്ട് തുടക്കുന്നു... നല്ല ദേഷ്യം വന്നു എങ്കിലും എന്റെ ഉപബോധ മനസ് എന്നോട് പറയുന്നുണ്ട് അവരൊക്കെ വലിയ വലിയ ആളുകൾ ആണ്. നമ്മൾ മര്യാദക്ക് നിൽക്കുക ജോലി ചെയ്യുക പോകുക. കവിൾ മുഴുവന് കണ്ണീരുമായി അത് മുഴുവൻ തുടച്ചു മാറ്റിയ ഞാൻ ഡ്രസ് പോലും മാറാതെ മതിലിൻ സൈഡിൽ വച്ചിരുന്ന എന്റെ സൈക്കിൾ നു അടുത്തേക്ക് ഓടുകയായിരുന്നു .രാജൻ ചേട്ടൻ പുറകിൽ എന്തോ പറയുന്നുണ്ട് ഞാൻകേൾക്കാൻ നിൽക്കാതെ സൈക്കിൾ ചവിട്ടി വീട്ടിലേക്ക് പോന്നു..
വീട്ടിൽ ചെന്ന് കയറിയപ്പോൾ തന്നെ അമ്മയുടെ വക എന്താ പറ്റിയെ നീ എന്തിനാ കരഞ്ഞെ മുതലായ ചോദ്യങ്ങൾ ആയി.. ഞാൻ ഒന്നും മിണ്ടാതെ കട്ടിലിൽ കിടന്നു ഇപ്പോഴും അപമാനിതനായ സങ്കടം കൊണ്ട് കണ്ണ് നറഞ്ഞ് വരുവാണ് പെട്ടെന്ന് 'അമ്മ തലയിൽ തടവി ഞാൻ നോക്കുമ്പോ ഒരു ചിരിയോടെ ന്റെ അരികിൽ 'അമ്മ ഇരിക്കുവാ
"എന്തേ"
"നീ എന്താ കരഞ്ഞെ?"
"ഒന്നുമില്ല"
"പിന്നെ ഒന്നും ഇല്ല രാജൻ വിളിച്ചിരുന്നു എല്ലാം ഞാൻ അറിഞ്ഞു പോട്ടെ ടാ അവരൊക്കെ വലിയ ആളുകൾ ആണ് നമുക്ക് ഇതൊകെ യെ വിധിച്ചിട്ടുള്ളു നീ കോളേജിൽ പോയ് പഠിച്ചു വലിയ നിലയിൽ എത്തണം ന്നിട്ട് നമുക്ക് നിവർന്ന് നിൽക്കണം ഈ ഷെഡ് ഒക്കെ മാറി ഒരു അടച്ചുറപ്പുള്ള വീടൊക്കെ വച്ചു നിനക്ക് ഒരു കല്യാണം ഒക്കെ കഴിഞ്ഞു എല്ലാം കണ്ടിട്ട് വേണം എനിക്ക് പോവാൻ "
"എവിടെ പോണ് " ഞാൻ മനസിലാവാത്തത് പോലെ ചോദിച്ചു
" പോടാ പൊട്ട നീ വ എന്തേലും കഴിച്ചു കിടക്
💬 Comments
View all comments