0%

Chapter Title : ഉണ്ടകണ്ണി [കിരൺ കുമാർ]

Author : Kiran Kumar Read All Parts 826

നമുക്ക് തിങ്കളാഴ്ച കോളേജിൽ പോണ്ടേ??"
അപ്പോഴാണ് ഞാൻ അക്കാര്യം ഓർത്തത് ഇന്നത്തെ കാശ് സ്വാഹ ബാഗ് സ്വാഹ ഡ്രസ് സ്വാഹ ... മാനം പോയത് മിച്ചം..
അങ്ങനെ കിടന്നു ഞാൻ ഉറങ്ങി പോയി
ശനിയും ഞായറും പല വഴി ക്ക് ബാഗിനും ഡ്രസിനും ഒക്കെ വേണ്ടി കാശ് ഉണ്ടാക്കാൻ നോക്കി എങ്കിലും ഒന്നും നടന്നില്ല അവസാനം രാജൻ ചേട്ടനെ കണ്ടു കുറച്ചു കാശ് കടം വാങ്ങി 1 ഷർട്ടും 1 ജീൻസും വാങ്ങി വീട്ടിലേക്ക് ഞാൻ പോയി .
ചെന്നു കേറിയപ്പോ തന്നെ അമ്മ ഒരു കവർ എടുത്ത് എനിക്ക് നീട്ടി ഞാൻ ഞെട്ടി പോയി ഒരു കോളേജ് ബാഗ് ആയിരുന്നു അത്
"അമ്മേ ഇത്??? എങ്ങനെ??"
"അതൊന്നും നീ അറിയണ്ട എന്റെ മോൻ ആരുടെയും മുന്നിൽ നാണം കെടാൻ പാടില്
നീ കുളിച്ചു വ എന്തെങ്കിലും കഴിക്കാം "

'അമ്മ അതും പറഞ്ഞു അടുപ്പിൽ ഊതാൻ പോയി .. ഞാൻ അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു

"അയ്യേ എന്തിനാടാ കരയുന്നെ നാണം ഇല്ലാലോ എപ്പോഴും ഇങ്ങനെ മോങ്ങാൻ ധൈര്യം ഇല്ലാത്തവൻ" 'അമ്മ എന്നെ കളിയാക്കി ചിരിച്ചു
ഞാൻ കുളകിക്കാൻ ഓടി
*തിങ്കളാഴ്ച*
ഇന്ന് കോളേജിൽ ആദ്യ ദിവസം ആണ്.. ഞാൻ രാവിലെ പുതിയ ഡ്രസും ബാഗും ഒക്കെ ആയി അമ്മയുടെ അനുഗ്രഹം വാങ്ങി സൈക്കിളും ആയി കോളേജിലേക്ക് ഇറങ്ങി
കോളേജിന് കുറച്ചു മുന്നേ ഉള്ള ഒരു കടയുടെ സൈഡിൽ സൈക്കിൾ വച്ചു പൂട്ടി ഞാൻ കോളേജ് ഗേറ്റ് നോക്കി നടന്നു.
ആദ്യമായ് കോളേജിൽ കേറിയ ഞാൻ

💬 Comments

View all comments