Chapter Title : Unknown Eyes 2 [കാളിയൻ]
........
മരങ്ങളിൽ ഗുൽമോഹർ പൂക്കളും രാജമല്ലി പൂക്കളും പൂത്തു കവിഞ്ഞ് നിൽക്കുന്നു...... ചുവപ്പും റോസും നിറത്തിലുള്ള പൂക്കൾ വളർന്ന് ഞ്ഞെരുങ്ങുന്ന, വൃക്ഷങ്ങളാൽ തീർത്ത ചെറുകാടു പോലുള്ള ആ സ്ഥലം ശെരിക്കും മനോഹരമായിരുന്നു...... ഒരു ബൊട്ടാനിക്കൽ ഗാർഡൻ പോലെ ....... അതുകൊണ്ട് തന്നെയാണ് ആ സ്ഥലം ഇന്നും അതുപോലെ തന്നെ നിലനിൽക്കുന്നത് ..
ബോട്ടണി എം എസ് സി വരെ ഉള്ളത് കൊണ്ട് വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്ക് , വിവിധ തരം ചെടികളും മരങ്ങളും തിങ്ങി നിറഞ്ഞ ആ സ്ഥലം വളരെ ഉപയോഗപ്രദമാണ് ........ അല്ലേൽ പണ്ടേയ്ക്ക് പണ്ടേ ആ മരങ്ങളും ചെടികളുമൊക്കെ നശിപ്പിച്ച് പാർക്കിംഗ് ഏരിയ ആക്കിയേനെ അല്ലെങ്കിൽ ആ ജൈവൈവിധ്യം തുടച്ച് നീക്കി വല്ല വാഴ കൃഷിം തുടങ്ങിയേനെ .....എന്ത് വധൂരികളാണ് ...... ഒരു മാതിരി വീടും സ്ഥലോം വിറ്റ് ഗർഫിൽ പോയിട്ട് പുതിയ വീട് വെയ്ക്കാൻ അവിടെ കിടന്ന് പെടാപാടുപെടുന്ന പ്രവാസിയെ പോലെ ...... അവർക്ക് പോലും അറിയില്ലാർക്കും എന്തിനാണ് ഗൾഫിൽ പോയതെന്ന് .....
വിഷ്ണു തടിയിൽ തീർത്ത ഒരു നീണ്ട പലക ബെഞ്ചിൽ കേറി കിടന്ന് നടു നിവർത്തി ...... വിഷ്ണുവിനൽപ്പം ആശ്വാസം തോന്നി .... കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന ഗുൽമോഹർ, തറയിൽ ഒരു പൂമെത്ത തീർത്തിരുന്നു .....
ബെഞ്ചിൽ കിടന്ന് വിഷ്ണു ഇന്ന് നടന്ന സംഭങ്ങളൊക്കെ ഓർത്തു .....
താനാദ്യമായിട്ടാണ് ഇങ്ങനെ ക്ലാസ്സ് കട്ട് ചെയ്ത് പുറത്തിരിക്കുന്നത് ..... അനുവിനെ കേറി പിടിച്ചെന്ന് കരുതിയാണ് ആ രാഹുൽ തന്നെ തല്ലിയത് .....നാണമില്ലേ നാറിക്ക് 5 പേരുമായി വന്ന് തല്ലാൻ ... അതിലൊരുത്തൻ തന്നെ
💬 Comments
View all comments