Chapter Title : Unknown Eyes 2 [കാളിയൻ]
മുറിവിലേയ്ക്ക് വീണപ്പോൾ നെറ്റി വെന്ത് പുകയണ പോലെ തോന്നി ...... ആ വേദനയിലും , അനുപമയുടെ കരസ്പർശം തന്റെ കവിളിലൂടെ ഇഴഞ്ഞ സംഭവമോർത്തപ്പോർ വിഷ്ണുവിന് കുളിര് കോരി ....... ഇന്നോർത്തോർത്ത് കിടക്കാൻ സുന്ദര നിമഷങ്ങൾ കിട്ടിയതിന്റെ സന്തോഷത്തിൽ മനസ്സ് തുള്ളി ചാടി.....
വിഷ്ണു അങനെയാണ് , അനുവിന്റെ ഒരു നോട്ടം കിട്ടിയാൽ അന്നത്തെ ദിവസം ഉറങ്ങാൻ കിടക്കുമ്പോൾ നൂറിരട്ടി സന്തോഷത്തിലായിരിക്കും....അവളോട് എന്തെങ്കിലും സംസാരിക്കുന്ന ദിവസമാണെങ്കിലോ, പിന്നെ പറയേം വേണ്ട ..... അന്ന് അമ്മയ്ക്ക് സ്പെഷ്യൽ ഉമ്മയും കെട്ടിപിടിത്തവും ഒക്കെ ഉണ്ടാവും... അനുവുമായി ബന്ധപ്പെട്ട് വളരെ ചെറിയ കാര്യം നടന്നാൽ പോലും വിഷ്ണൂന്റെ മനസ്സിൽ കൊടിയേറ്റമാണ് .... ഉത്സവത്തിന്റെ കൊടിയേറ്റം ..... കുഞ്ഞു കുട്ടികൾക്ക് കളിപ്പാട്ടം കിട്ടിയ പോലെ ആ ഓർമ്മകളെ അവൻ രാത്രി മുഴുവൻ മനസ്സിലിട്ട് താലോലിക്കും .......
ആൽമരച്ചുവട്ടിലേയ്ക്ക് പോകാമെന്ന് വിചാരിച്ചപ്പോൾ മനസ്സ് ശക്തമായി പ്രതിക്ഷേധം പ്രകടിപ്പിച്ചു.....
ന്റ പൊന്നോ ..... ഒരിക്കെ പോയതിന്റെ പൊല്ലാപ്പ് ഇതുവരെ മാറീല .....അപ്പഴാ ......
കോളേജിന്റെ നടവഴിയിലൂടെ നടന്ന് അല്പം ആളൊഴിഞ്ഞ എന്നാൽ വരിവരിയായി നിരന്ന് നിന്ന വൃക്ഷങ്ങളുള്ള സ്ഥലത്തേയ്ക്ക് വിഷ്ണു പോയി......... ആ സ്ഥലം ശ്രീ ചൈതന്യ കോളേജിന്റെ ഒരു ട്രയ്ഡ് മാർക്ക് തന്നെയാണ് .......
മരങ്ങളുടെ ഇടയിലൊക്കെ ചെറിയ തടി പലകകൾ കൊണ്ടുള്ളതും പാറ കല്ലിൽ തീർത്തതുമായ ബെഞ്ചുകൾ ഇട്ടിട്ടുണ്ട്........
എത്രയോ വർഷങ്ങൾക്ക് മുൻപ് ഏതെക്കെയോ യൂണിയൻ സംഭാവന ചെയ്തതാവും അതൊക്കെ ....... ഇന്നത്തെ യൂണിയൻ എന്താണ് സംഭാവന ചെയ്യുന്നത് ...? വെറും പിരിവുകൾ മാത്രം , അതും യൂണിയൻ ഭാരവാഹികൾക്ക് കുടിച്ച് കൂത്താടാൻ വേണ്ടി
💬 Comments
View all comments