Chapter Title : Unknown Eyes 2 [കാളിയൻ]
ഉണ്ടായിരുന്നുള്ളു .....അതിൽ കൺസെഷൻ ബസ്സിൽ തന്നെ കേറുകേം വേണം... കൺസഷനിൽ ആണേൽ ഒടുക്കത്തെ തിരക്കുമാണ് ....
"ഇന്നും ശ്വാസമുട്ടി വേണമല്ലോ മോളെ വീടെത്താൻ " അനു മീനാക്ഷിയോടായി പറഞ്ഞു...
"ആഹ് കൊറച്ച് ശ്വാസം മുട്ടിയാലെ നേരത്തെ വീടെത്തോളു.... ഇന്നലെ ഇതും പറഞ്ഞ് കോറാതിരുന്നതാ.. അവസാനം 6.30 മണിയ്ക്കാണ് അടുത്ത ബസ്സ് വന്നത് ... ബസ് സ്റ്റാന്റിൽ നിന്ന് വായ്നോക്കുന്നത് മക്കൾക്ക് അത്ര ഇഷ്ടാണേൽ , ഇവിടെ ഒറ്റയ്ക്കങ്ങ് നിന്നോണ്ടാൽ മതി.... എനിക്കേ വീട്ടിൽ ചെന്നിട്ട് ഒരു പാട് പണിയുള്ളതാ .."
ധന്യ വ്യക്തമാക്കി ....
ഒ... ഉത്തരവ് ......!
"ദേണ്ടെ ടീ വരുന്നുണ്ട് ബസ് .... ഓടി കേറിയാൽ സീറ്റ് കിട്ടും " മീനാക്ഷി വിളിച്ച് കൂവി....
ബസ്സിലെ കറുത്ത ബോർഡ് കണ്ടതും പിള്ളേരെല്ലാം കൂടെ തിങ്ങിഞെരുങ്ങി ..... കറുത്ത ബോർഡുള്ള ബസുകളിൽ മാത്രമേ കൺസിഷൻ എടുക്കോളു... അയിനാണ് ... പിന്നെ മിനിമം ചാർജും കുറവാണ് .......
ബസ്സ് ഇങ്ങോട്ടാണ് വരുന്നതെന്ന് ചിന്തിക്കാതെ അങ്ങോട്ട് ചെന്ന് പിടിക്കാനുള്ള വെപ്രാളത്തിലാണ് എല്ലാരും ....
എന്നാൽ ഓടി അടുത്തോട്ട് വന്ന ആൾക്കാരെ നിഷ്കരുണം പറ്റിച്ച് കൊണ്ട് ബസ്സ് കുറച്ചകലെ ചെന്ന് ബ്രേക്കിട്ട് ഇരമ്പി നിന്നു... പിന്നെ 100 m റേസ് ആണ് .... റേസ് ചെയ്ത് കഴിഞ്ഞാൽ WWE അതു കഴിഞ്ഞാൽ റഗ്ബിയും ... വെളിയിൽ നിക്കുന്നവർ ബസ്സിനകത്തേയ്ക്ക് ബാഗെടുത്തെറിയലായി, അകത്ത് നിന്ന് പിടിക്കലായി, ആകെ ബഹളം ....
പിന്നെ ചില ബുദ്ധിമാന്മാർ ബസ് നിറുത്തുന്നിടം അളന്ന് കുറിച്ച് ആദ്യമേ അവിടെ ചെന്ന് നിക്കും..എന്നിട്ട് സ്ളോമോഷനിൽ ഡോർ തുറന്ന് അകത്ത്
💬 Comments
View all comments