Chapter Title : Unknown Eyes 2 [കാളിയൻ]
ബാച്ചും ക്ലാസ്സിലങ്ങനെ കേറാറില്ല .... ക്ലാസ്സിൽ നിന്നും ബാഗുമെടത്ത് അനുവും ഫ്രണ്ട്സും ഇറങ്ങി ....
ഹെലൻ : വേറെ വല്ല മെസ്സേജും വന്നോടീ അതിൽ ...?
മീനാക്ഷി : ഏയ് ഇതുവരെ വേറെന്നും വന്നില്ല..
ഹെലൻ : നീ എന്താടി അനൂ ഒന്നും മിണ്ടാത്തെ ..... നീന്റെ ചെക്കൻ ദോ നിപ്പുണ്ട് ....
ഹെലൻ ബൈക്ക് സ്റ്റാന്റിൽ ഇരിക്കുന്ന രാഹുലിനെ നോക്കി പറഞ്ഞു .....
അനു : അവനെപ്പഴാ ടീ എന്റെ ചെക്കനായത് ...? ഞാൻ യെസ് ഒന്നും മൂളിലല്ലോ അതിന് .....
ഹെലൻ : അവനൊക്കെ എന്ത് യസ് വേണമെടി ....? ഇവിടെ ഒരോരുത്തികൾ അവനോട് അങ്ങോട്ട് ചെന്ന് പറഞ്ഞോണ്ടിരിക്കുവാ......ദേ വരുന്ന് അവൻ .....
രാഹുലവരുടെ അടുത്തേയ്ക്ക് ഓടി വന്നു...
"അനു .... ഇന്ന് നടന്നതിനൊക്കെ സോറി ... തെറ്റ് എന്റെ താണ് ..ഞാൻ വെറുതെ തെറ്റിദ്ധരിച്ചു
....രാഹുൽ അപേക്ഷ രൂപേണെ പറഞ്ഞു ....
"ഇല്ല രാഹുൽ ...സോറി എന്നോടല്ല പറയേണ്ടത് ....ഞാൻ പോട്ടെ ....നല്ല തലവേദന ".....
മമ്.... അനു നടന്നകലുന്നത് വിഷ്ണു നിസ്സഹായനായി നോക്കി നിന്നു.....
ഹോസ്ററൽ എത്തിയതും ഹെലൻ മീനാക്ഷിയോടും അനൂനോടും ബൈ പറഞ്ഞ് മടങ്ങി
കോളേജിന് പുറത്ത് എന്നാൽ കോളേജ് പ്ലോട്ടിനോട് ചേർന്നാണ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത് ....
മീനാക്ഷിയുടെയും അനുവിന്റെയും വീട് കുറച്ചകലെയാണ് .... രണ്ടു പേരും ഒരേ റൂട്ടാണ്.. ബസ്സിൽ കൺസഷനെടുത്താണ് രണ്ടു പേരുടെയും യാത്ര ...
ക്ലാസ്സ് അല്പം നേരത്തേ കഴിഞ്ഞിരുന്നെങ്കിലും അവർ ബസ്‌സ്റ്റാഡിലേയ്ക്ക് എത്തിയപ്പോൾ ആളുകൾ നിറഞ്ഞിരുന്നു.... അവരുടെ റൂട്ടിലേയ്ക്ക് പോകുന്ന കുറച്ച് ബസ്സുകളെ
💬 Comments
View all comments