0%

Chapter Title : Unknown Eyes 2 [കാളിയൻ]

Author : Kambikathakal Read All Parts 811
ജനിച്ചെന്നറിഞ്ഞപ്പോൾ അമ്മമ്മയ്ക്ക് അവളെ കാണാണ്ടിരിക്കാനായില്ല.... സരസ്വതീം കുടുംബവും തറവാട്ടിലേയ്ക്ക് ക്ഷണിക്കപ്പെട്ടു.... ഹെലന് മൂന്ന് വയസൊക്കെ കഴിഞ്ഞപ്പോൾ സരസ്വതീം ജോർജും ബാഗ്ലൂരിലെ തങ്ങളുടെ തിരക്കേറിയ ജീവിതത്തിലേയ്ക്ക് മടങ്ങി പോയി ........ തിരക്കുപിടിച്ച ജീവിതത്തിൽ കുഞ്ഞ് ഒരു തടസ്സമാവുമെന്നതിനാൽ ഹെലനെ തറവാട്ടിൽ അവളുടെ അമ്മമ്മേടെ കൂടെ നിർത്തിയിട്ടാണ് അവർ പോയത് ,പിന്നെ ഹെലന് മാതാപിതാക്കളെക്കാൾ കൂടുതൽ ഇഷ്ടം അമ്മമ്മയോടായിരുന്നു ...
പിന്നെ അവൾ വളർന്നതും പഠിച്ചതുമൊക്കെ തറവാട്ടിൽ നിന്നായിരുന്നു .....അപ്പുപ്പൻ വളരെ നേരത്തേ മരിച്ചു പോയിരുന്നു.... മാതാപിതാക്കളെ ക്കാൾ സ്നേഹവും ലാളനയും അവൾക്ക് അമ്മമ്മയിൽ നിന്ന് ലഭിച്ചിരുന്നു .... പിന്നെ അവൾക്ക് പ്രിയപ്പെട്ട രാത്രിയിലെ കൊച്ച് കഥകളും .... അമ്മമ്മ അവളെ സ്നേഹത്തോടെ ചക്കു എന്നായിരുന്നു വിളിച്ചിരുന്നത് ... അങ്ങനെ തന്നെയാണ് അവൾ ആ നാട്ടിൽ അറിയപ്പെട്ടിരുന്നതും.....ഏഴാം തരം പൂർത്തിയാകുന്നവരെ ഹെലൻ കീഴ്ക്കാവിൻക്കുന്നിലെ തൊടിയിലും വയലിലുമൊക്കെ കളിച്ചു വളർന്നു ....അതിനിടയിൽ നിഷ്കളങ്കമായ സൗഹൃദവും കൊച്ച് മനസ്സിലൊരു കൊച്ച് പ്രണയവുമൊക്കെ മുളപ്പൊട്ടിയിരുന്നു. പട്ടുപാവാടയും കുട്ടി സെറ്റ് സാരിയുമൊക്കെ ഉടുത്ത് പാടത്തും വരമ്പിലുമൊക്കെ ഓടി നടന്ന തന്റെ കുട്ടിക്കാലം ഹെലനെന്ന ചക്കുവിന് അത്രമേൽ പ്രിയങ്കരമായിരുന്നു ..... തൊടിയിൽ നിന്ന് വെള്ളയ്ക്ക പറുക്കി തോരനുണ്ടാക്കി, ചിരട്ടയിൽ മണ്ണ് നനച്ചു നിറച്ച് ചോറുണ്ടാക്കാൻ വെള്ളാരം കല്ലിൽ തീർത്ത അടുപ്പിന്മേൽ വെയ്ക്കുമ്പോൾ , നീണ്ട വാഴയില തുമ്പ് വെട്ടി പുഴമീനെന്നും പറഞ്ഞ്, കൊണ്ട് വരുന്ന തന്റെ സ്വന്തം വള്ളിനിക്കറുക്കാരനെയും അവൾക്കങ്ങനെയൊന്നും മറക്കാനാവില്ല........ എട്ടാം തരത്തിൽ പഠിക്കുമ്പോൾ ഉണ്ടായ അമ്മമ്മയുടെ അപ്രതീക്ഷിത മരണം, ഹെലന് കാനത്ത തിരിച്ചടിയായിരുന്നു....... അതോട് കൂടി ഹെലനെ ബാംഗ്ലൂരിലേയ്ക്ക് പറിച്ച് നട്ടു...... ആളൊഴിഞ്ഞ താവാട്

💬 Comments

View all comments