0%

Chapter Title : Unknown Eyes 2 [കാളിയൻ]

Author : Kambikathakal Read All Parts 812
താഴിട്ട് പൂട്ടി .... നിഷ്ക്കളങ്കമായ ഗ്രാമ ജീവിതത്തിന്റെ ചൂടും സുരക്ഷിതത്വവും , കപട മൂഖംമൂടി അണിഞ്ഞ ഒരു പറ്റം ആധുനിക യന്ത്രമനുഷ്യരാൽ തിങ്ങി നിറഞ്ഞ നഗരത്തിൽ നിന്ന് അവൾക്ക് ലഭിച്ചില്ല........ അമ്മമ്മയുടെ വേർപാടു കൂടി ആയപ്പോൾ ശരിക്കും അവളുടെ സമനില തെറ്റി .... ഹെലനിൽ അമിത വാശിയും അകാരണ ദേഷ്യവും നിറഞ്ഞു. അവളുടെ സ്വഭാവം തന്നെ മാറി .... തന്റെ പ്രിയപ്പെട്ട തറവാട്ടിലേയ്ക്ക് ഇനി ഒരിക്കലും തിരിച്ചു പോകാൻ കഴിയില്ല എന്ന തിരിച്ചറിവുണ്ടായപ്പോൾ ഹെലൻ അവളുടെ ഗ്രാമത്തെയും കളിക്കൂട്ടുക്കാരെയും മനസ്സിന്റെ ഒരു കോണിലെ ചവറ്റു ക്കുട്ടയിലേയ്ക്ക് വലിച്ചെറിഞ്ഞു ... തന്റെ വള്ളി നിക്കറുക്കാരനെ മാത്രം മറുക്കോണിൽ സുരക്ഷിതമായി മാറ്റി വച്ച് താലോലിക്കാൻ അവൾ മറന്നില്ല... ഓർമ്മകളിൽ നിന്ന് രക്ഷപ്പെടാൻ അവൾ അവരിലൊരാളാവാൻ തീരുമാനിച്ചു. അതിനവൾ ആദ്യം കണ്ടെത്തിയ മാർഗ്ഗം നഗരത്തിന്റെ മുഖംമൂടി അണിയുക എന്നതായിരുന്നു , പാവടയും ബ്ലൗസിൽ നിന്നും ജീൻസും ഷർട്ടിലേയ്ക്ക്.... എടുത്തടിച്ച സംസാരവും മോഡേൺ വസ്ത്രധാരണയും ഹെലൻ തന്റെ പ്രതിച്ഛായ ആക്കി.... ഹെലൻ പ്ലസ് ടു വരെ ബാഗ്ലൂരിൽ പഠിച്ചു. തന്റെ നാട്ടിലേയ്ക്ക് തിരിച്ചു വരാനുള്ള തുറുപ്പ് ചീട്ടായിട്ടാണ് അവൾ ഉപരിപഠനത്തെ സങ്കൽപ്പിച്ചത് ...... അതിനു വേണ്ടിയാണ് അവൾ ഇത്രയും നാൾ കഷ്ടപ്പെട്ട് പഠിച്ചത് ..... നിറം കെട്ട നാഗരിക ജീവിത്തിലും അവൾ തന്റെ പഠനം വളരെ ഭംഗിയായ് തന്നെ പൂർത്തിയാക്കി .....കാരണം താൻ ജനിച്ച് വളർന്ന നാട്ടിൽ തന്നെ അഡ്മിഷൻ നേടിയെടുക്കണമെന്നതായിരുന്നു അവളുടെ ലക്ഷ്യം . പൈസ എറിഞ്ഞ് വിദേശത്ത് സ്റ്റഡീസിന് വിടാൻ കെൽപ്പുള്ളവരായിരുന്നു തന്റെ മാതാപിതാക്കൾ . പക്ഷെ ഹെലന്റെ ഇഷ്ടം

💬 Comments

View all comments