Chapter Title : Unknown Eyes 2 [കാളിയൻ]
തന്റെ ജന്മനാടായിരുന്നു , പിന്നെ, മനസ്സിന്റെ ഓർമ്മ പുസ്തകത്തിൽ വെയിൽ കാണിക്കാതെ സൂക്ഷിച്ച മയിൽപ്പീലി പോലെ അവൾ താലോലിച്ച ആ വള്ളിനിക്കറുക്കാരനും .....
തന്റെ ലക്ഷ്യം ഹെലൻ വളരെ കൃത്യമായി തന്നെ വിജയത്തിലേയ്ക്കെത്തിച്ചു .... പ്ലസ് ടു റാങ്കോടെ പാസ്സായ അവൾ നാട്ടിലെ ശ്രീ ചൈതന്യ കോളേജിൽ തന്നെ അഡ്മിഷൻ നേടിയെടുത്തു.....
നാഗരികതയുടെ മായികാ ലോകത്ത് നിന്ന് , എത്ര സമ്പാദിച്ചാലും മതിവരാത്ത തന്റെ മാതാപിതാക്കൾ, തന്റെ കൂടെ നാട്ടിൽ വന്ന് തറവാട്ടിൽ ഒരുമിച്ച് സന്തോഷത്തേടെ ജീവിക്കുമെന്ന തന്റെ വ്യാമോഹം സ്വപ്നത്തിൽ പോലും നടക്കില എന്ന് ഹെലന് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാലും തന്റെ ജന്മനാട്ടിലെ , വലിയ ചക്കര തേന്മാവിലെ കൊച്ച് കിളിക്കൂടിനെ പറ്റി ഓർക്കുമ്പോൾ അവൾ തറവാട്ടിൽ അച്ചനമ്മയോടൊപ്പം സന്തോഷമായി ജീവിക്കുന്ന സ്വപ്നം മനസ്സിൽ നെയ്ത് കൂട്ടും..പക്ഷെ ബിസ്സിനസിലും പാശ്ചാത്യ ജീവിത സംസ്ക്കാരത്തിനും അടിമപ്പെട്ട് പോയ തന്റെ മാതാപിതാക്കളുടെ ജീവിത ശൈലി കാണുമ്പോൾ ഹെലൻ നെയ്ത് കൂട്ടിയ സ്വപ്നങ്ങളെല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്ന് വീഴും....
അമ്മമ്മ മരിച്ചപ്പോൾ തനിക്ക് വേണ്ടി അച്ഛനും അമ്മയും തവവാട്ടിൽ വന്ന് തന്നോടൊപ്പം ജീവിക്കുമെന്നാണ് അവളുടെ കുഞ്ഞു മനസ്സ് അന്ന് കൂട്ടി കിഴിച്ചത്, ന്ത് ചെയ്യാൻ , താൻ കൊച്ചല്ലേ ... കൊച്ച് കുട്ടികൾ കണക്കുകൂട്ടുമ്പോൾ ഒരിക്കലും ശരിയുത്തരം കിട്ടില്ലാന്ന് അമ്മമ്മയുടെ ചക്കുവിന് മനസിലായി ..... അച്ഛനും അമ്മയും തന്നോടൊപ്പം തറവാട്ടിൽ നിക്കാതെ തന്നെയും കൂട്ടി ആ നശിച്ച നാട്ടിലേയ്ക്ക് പോവുകയാണെന്നറിഞ്ഞപ്പൊ ആ കുഞ്ഞ് ഹൃദയം പൊട്ടി, ഓടി പോകുന്ന ഉറുമ്പിനോട് പോലും ദേഷ്യം തോന്നുന്ന പ്രായത്തിൽ, ഒരുമിച്ച് കൂട്
💬 Comments
View all comments