Chapter Title : Unknown Eyes 3 [കാളിയൻ]
ഹൊ എന്തൊരു സാധനായിത് .... വർഷ മനസ്സിൽ പറഞ്ഞോണ്ട് ഒരല്പം നീങ്ങി ഇരുന്നു....
ജോബിൻ കൈയ്യിലെ ഇടി വള ഊരിയിട്ട് അത് മുഷ്ടിയിൽ മുറുകെ പിടിച്ച് ബഞ്ചിൽ മെല്ലെ മെല്ലെ അടിച്ച് കൊണ്ടിരുന്നു ...
ജോബിന്റെ കൈയിലെ ഇടിവള കണ്ടപ്പോൾ വർഷക്ക് കഴിഞ്ഞ വർഷത്തെ ആ ഇൻ സി ഡന്റ് ഓർമ്മ വന്നു.....
അന്ന് ഉച്ചയ്ക്ക് എല്ലാവരും ചോർ കഴിച്ച് കൈ കഴുകാൻ പോയ സമയം ... ക്ലാസ്സിൽ ഞാൻ തനിച്ചായിരുന്നു ... അന്ന് പിരീഡ് സ് ആയതിന്റെ വയറു വേദന കാരണം ക്ലാസ്സ് മുഴുവൻ ഡെസ്കിൽ തല വച്ച് കുനിഞ്ഞ് കിടക്കുകയായിരുന്നു .....
പെട്ടെന്ന് ഒരു ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി എണീറ്റത്.... അത് അടുത്ത ക്ലാസ്സിലെ അഭിഷേക് ആയിരുന്നു ....അവൻ നമ്മുടെ ക്ലാസ്സിലെ ഡോറിലിടിച്ച് ദേ കിടക്കണ് താഴെ ... വീണിടത്ത് കിടന്ന് ചിരിക്കുന്ന് പൊട്ടൻ ....
അവൻ എഴുന്നേറ്റതും എന്നെ കണ്ടു .. ക്ലാസിൽ ആരും ഇല്ലായിരുന്നെന്നാണ് അവൻ കരുതിയിരുന്നത് ... അവൻ ചുറ്റും നോക്കിയിട്ട് എന്നെ ഒന്ന് നോക്കി....എന്നിട്ട് അളിയാ എന്ന് വിളിച്ച് വെളീലോട്ട് പോയി ....
ഞാൻ വീണ്ടും തല കുനിച്ച് കിടന്നു....
വാതിലിന്റെ വിചാകിരി തിരിഞ്ഞ് കൊളുത്ത് വീഴുന്ന ശബ്ദം കേട്ടാണ് പിന്നെ ഞാൻ എണീറ്റത്...
മുമ്പിലെ കാഴ്ച കണ്ട് ശരിക്കും ഞാൻ ഞെട്ടി... അടുത്ത ക്ലാസ്സിലെ മൂന്നാല് പയ്യന്മാര് .... അവൻ മാർ അകത്ത് കയറി വാതിൽ ലോക്ക് ചെയ്യുവാണ് ....
ഞാൻ ശരിക്കും വിരണ്ട് പോയി .. കോളേജിലെ എന്റെ ഇമേജ് ശരിക്കും ഞാൻ തിരിച്ചറിഞ്ഞ് വരുന്ന സമയമായിരുന്നു അത് ... എന്റെ ശരീരത്തെ അദ്ധ്യപകർ പോലും കൊത്തിവലിക്കാറുണ്ടെന്ന് തിരിച്ചറിഞ്ഞ സമയങ്ങൾ ... ആൺ പെൺ വ്യത്യാസമില്ലാതെ അസൂയ മൂലം എന്നെ വെടി എന്ന് വരെ ചിത്രീകരിക്കുന്നതായ് ഞാൻ മനസിലാക്കിയ സമയങ്ങൾ ...
അതുകൊണ്ട് ഇവൻ മാരുടെ ഉദ്ദേശം എന്തായാലും നല്ലതായിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു...
അവന്മാരുടെ മുഖത്ത് കണ്ട വൃത്തികെട്ട ചിരി ഇന്നും ഞാൻ മറക്കില്ല .... അന്നൊക്കെ ഞാനൊരു പാവമായിരുന്നു ...എന്റെ
നിഷ്കളങ്കത മുതലെടുക്കാനായിരുന്നു അവരുടെ ശ്രമം
💬 Comments
View all comments