Chapter Title : Unknown Eyes 3 [കാളിയൻ]
വെളിലേയ്ക്ക് പോയി ...
സത്യം പറഞ്ഞാൽ കുറച്ച് നേരം ഞാൻ സ്തംഭിച്ചിരിന്നു പോയി... ഇവന്മാരുടെ അപ്രതീക്ഷിതമായ അക്രമണവും ജോബിന്റെ റിയാക്ഷനാം എല്ലാം കൂടെ....
ജോബിൻ വെളീലോട്ട് പോയതും വീണ്ടും ക്ലാസ്സിൽ ഞാൻ തനിച്ചായതറിഞ്ഞ് ക്ലാസ്സിൽ നിന്നുമിറങ്ങി ഓടിയ രംഗമോർത്തപ്പൊ ചിരി വന്നു ...
വട്ടാണല്ലേ .....
കനമുള്ള സ്വരം കേട്ടാണ് ഓർമ്മകളിൽ നിന്ന് ഞാൻ ഉണർന്നത് ....
എന്താ...?
"അല്ല ചുമ്മ ഇരുന്ന് ചിരിക്കുന്ന് ... അതോണ്ട് ചോദിച്ചതാ ... ജോബിൻ ഇടി വള കൈയിലേയ്ക്ക് തിരിച്ചണിഞ്ഞ ശേഷം പറഞ്ഞു....
"ഏയ് വെറുതെ ...."
ശ്ശൊ ചമ്മി നാറി ...... മണ്ടി .....
അന്നത്തെ ആ സംഭത്തിന് ശേഷം ഞാൻ ജോബിനെ ശ്രദ്ധിക്കാറുണ്ടായിരുന്നു.... പ്രശ്നമെന്തെന്നാൽ അവൻ കൂട്ടുകാരുടെ നിക്കുമ്പഴേ ഈ ഞരമ്പ് ഉളളൂ .... ഒറ്റയ്ക്ക് ആണേൽ ആള് ഡീസന്റാ.... എത്രയോ തവണ എന്റെ മുന്നിലൂടെ ഒറ്റയ്ക്ക് പോയിരുന്നു , അപ്പോഴൊന്നും അവനെന്റെ മുഖത്ത് പോലും ശരിക്ക് നോക്കീട്ടില്ല ..... എന്നാലാ D- കമ്പനി ഉണ്ടാരുന്നാൽ ചൂളം വിളിയും കമന്റടിയും ... ച്ചെ വൃത്തികെട്ടവൻ.....
"ങേ...... ? " ....
ഉയ്യോ സൗണ്ട് കൂടി പോയ് ...... എന്റീശ്വരാ ...എന്റൊരു കാര്യം ...
" അത് ....അതൊന്നൂല്ല....... " .....
"ഓ........" ജോബിൻ മുരണ്ടു....
ഇശ്വരാ എപ്പഴാണാവോ ആ മൊരട്ട് സ്വഭാവമെടുക്കുന്നത് ..... ഇവന്റോടെ എങ്ങനെ പ്രോജക്ട് കംപ്ലീറ്റാക്കുമോ എന്തോ.....?
വർഷ ജോബിൻ കാണാതെ തലയിൽ കൈ വച്ച് ചിന്തിച്ചു...... ഇവനും കൂടെ വേണ്ടിട്ട് ഞാൻ വർക്ക് ചെയ്യണം .... കൂട്ടുകാര്യമായി തല്ല് കൂടി നടക്കുന്ന ഇവൻ
💬 Comments
View all comments