Chapter Title : Unknown Eyes 3 [കാളിയൻ]
....ഞാനവളേ ന്ന് തുണ്ട് പിടിച്ച് വാങ്ങി നോക്കി.... എന്റെ കരളി പരമ്പര ദൈവങ്ങളെ , നല്ല മുഞ്ചിയ ടോപിക് " ആനിമൽ റിപ്രാഡക്ഷൻ ആൻഡ് ഹ്യൂമൻ റീപ്രാക്ടീവ് ഹെൽത്ത് " ......
ഇതിലെങ്ങനെ റിസർച്ച് ചെയ്യാനാ .... അതും ഈ താടകേട കൂടെ ....... അഥവാ ഇനി പ്രെസെന്റ് ചെയ്താൽ തന്നെ ഈ മൈരന്മാരുടെ കളിയാക്കൽ വേറെ..... മൈര് എന്തൊരു ജീവിതമാണോ എന്തോ... ഞാൻ അടുത്തിരുന്ന രാഹുലിന്റെ പേപ്പർ എത്തി നോക്കി...
ഞാൻ എത്തിനോക്കുന്നത് കണ്ട് ആ മൈരൻ എന്റെ പേപ്പർ പിടിച്ച് വാങ്ങി നോക്കി..... അത് വായിച്ച ഉടനെ അവന്റെ ഒരു വളിച്ച ചിരിയും... നിനക്കിത്തന്നെ വേണമെടാ മൈരേ എന്നാവും ആ ചിരിയുടെ അർത്ഥം ..... ആഹ് എന്തായാലും അത് കണ്ടിട്ട് അനുവിന്റെ മുഖത്ത് ചിരിയൊന്നും കണ്ടില്ല... മൈര് ഞാനും അനുവും പെയറായിട്ട് ഈ ടോപിക്ക് കിട്ടിയിരുന്നൽ പൊളിച്ചേനെ ...
"ഇനി ഓരോരുത്തരായിട്ട് എഴുന്നേൽറ്റ് അവരവരുടെ ടോപിക്ക് വായിച്ചേ....." മരണസന്ദേശം പോലെ സുജാത ടീച്ചറുടെ വാക്കുകൾ .... ഞാനും ഹെലനും മുഖത്തോട് മുഖം നോക്കി
" നീ എടുക്കാൻ പോയപ്പഴേ എനിക്ക് തോന്നി ഇത് പോലെ വല്ല കൊനഷ്ടും ഒപ്പിച്ചോണ്ട് വരുമെന്ന് ...." .....
" ആണോ എങ്കിൽ സർ തന്നെ അങ്ങ് പോയി എടുക്കാത്തതെന്തേ...?
എനിക്കവളുടെ ചോദ്യത്തിൽ ചൊറിഞ്ഞ് കേറിയെങ്കിലും അതിന് മറുപടിയൊന്നും പറയാൻ പോയില്ല.....
" ഞാൻ ചെന്നെടുത്തില്ലേ ഇനി നീ എഴുന്നേറ്റ് വായിച്ചാൽ മതി ടോപിക്..... എനിക്കൊന്നും വയ്യ.....''
"എടീ ദുഷ്ടേ....'' ദയനീയമായ് ഞാൻ വിളിച്ചു....
തിരിച്ച് ഉണ്ട കണ്ണുരുട്ടി അവൾ നോക്കിയപ്പോൾ ശരിക്കുo ഞാൻ പേടിച്ച് പോയി....
അവസാനം എന്റെ ടേൺ എത്തിയപ്പൊ ഞാൻ തന്നെ എഴുന്നേറ്റു വായിച്ചു അല്ലാതെന്നാ ചെയ്യാനാ.....
"ആനിമൽ റീ പ്രാഡക്ടിവ് സിസ്റ്റം ആൻഡ് ഹ്യൂമൻ റീ പ്രാഡക്ടീവ് ഹെൽത്ത്....''
അത് കേട്ടതും പയ്യന്മാര ങ്ങോട്ട് ചിരിയും തുടങ്ങി.... പയ്യൻമാരു ചിരിച്ചാൽ കൂടെ ഓർകസ്ട്രാ പോലെ പെൺപിള്ളാരും ചിരിക്കുമല്ലോ....
"സൈലൻസ് .......!!"
"ഇതെന്താ തമാശയെന്നാണോ വിചാരം ......" ടീച്ചറുടെ ശബ്ദമുയർന്നു....
"അളിയാ ...കിടു ടോപിക് , നിങ്ങള്
💬 Comments
View all comments