Chapter Title : ഉന്മാദ വേളകൾ 3 [Rolexx]
എന്റെ കൂട്ടുകാരനും കൂടി അവളെ നോക്കി നിന്നു.4 മണി കഴിഞ്ഞാൽ പിന്നെ ബ്രേക്ക് ഉണ്ട്.അതു കഴിഞ്ഞ് കുറച്ച് കഴിഞ്ഞേ സ്പെഷ്യൽ ക്ലാസ്സ് തുടങ്ങുകയുള്ളു.ആ സമയത്ത് അവൾ ടോയ്ലറ്റിൽ പോവും.ടോയ്ലറ്റിന്റെ അവിടെ വച്ച് എന്റെ ഇഷ്ടം അവളോട് പറയാൻ ഞാൻ തീരുമാനിച്ചു.
ഞങ്ങളുടെ നിർദേശപ്രകാരം അവളുടെ കൂട്ടുകാരി മനപ്പൂർവ്വം വൈകിച്ച് ടോയ്ലറ്റിൽ പോകുകയും മറ്റുള്ള പെൺകുട്ടികൾ ഇല്ലാത്ത രീതിയിൽ എനിക്ക് വഴിയൊരുക്കുകയും ചെയ്തു തന്നു. അതാവുമ്പോൾ മറ്റാരും കാണില്ലല്ലോ എന്ന ധൈര്യം ഉണ്ടായിരുന്നു.അങ്ങനെ അവൾ ടോയ്ലറ്റിൽ നിന്നും ഇറങ്ങിവന്നു.കൂട്ടുകാരി ഒഴികെ വേറെ ആരും അവിടെ ഉണ്ടായിരുന്നില്ല. അപ്പോൾ തന്നെ എനിക്ക് പകുതി സമാധാനമായി.അവളുടെ അരികിലേക്ക് ഞാൻ നടന്നുനീങ്ങി.അപ്പോൾ തന്നെ അവൾക്ക് എന്തോ പന്തികേട് തോന്നി.കാരണം ഞങ്ങൾ തമ്മിൽ കണ്ടാൽ സംസാരിക്കാറില്ലല്ലോ.ഞാൻ അവളുട അരികിൽ ചെന്നു സർവ്വ ധൈര്യവും സംഭരിച്ച് പറഞ്ഞു.
"ആരതി എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ".പക്ഷെ അവൾ അത് കേൾക്കാൻ നിന്നില്ല."പറ്റില്ല ഇപ്പൊ ക്ലാസ്സ് തുടങ്ങും ഞാൻ പോട്ടെ " എന്നു പറഞ്ഞു കൊണ്ട് അവൾ വഴുതി മാറി നടന്നു." ടാ പിന്നാലെ ചെല്ലട " കൂട്ടുകാരൻ എനിക്ക് പിന്നിൽ നിന്ന് ഊർജ്ജം പകർന്നു.ഞാൻ പിന്നാലെ വച്ചു പിടിച്ചു.അവൾ ടോയ്ലറ്റിന്റെ അവിടെ നിന്നും കടന്ന് പോയി.ക്ലാസ്സുകൾ ഉള്ള ഒരു ബിൽഡിംഗ് കടന്ന് വേണം ഞങ്ങളുടെ ക്ലാസ്സ് റൂമിൽ എത്താൻ.
ആ ബിൽഡിംഗിൽ ആവട്ടെ ഇരുവശവും കതകുകൾ ഉള്ള ഒരു വഴി പാത ഉണ്ട്.അതിൽ കൂടി കടന്ന് വേണം അപ്പുറത്തെ ബിൽഡിംഗിൽ എത്താൻ.അങ്ങനെ ഞാൻ അവളെ ആ വഴിയിൽ എത്തിയപ്പോൾ പിടിച്ചു നിർത്തി.അവൾ ഓടിപ്പോകാൻ
💬 Comments
View all comments