Chapter Title : ഉണ്ണികുട്ടന്റെ യോഗം 1 [Vethalam]
അഥവാ എന്റെ തന്തപ്പടി ഡാ ഉണ്ണി ന്നു മാത്രമേ വിളിക്കാറുള്ളു അതും ഒരു മാതിരി സിംഹ ഗർജ്ജനം പോലെ അത് കേൾക്കുമ്പോഴേ ഉള്ളിലൊരു നടുക്കമാണ്
കുഞ്ഞൂ.....കുഞ്ഞുണ്ണി .....എഴുന്നേൽക്കു മോനെ ഇന്ന് മോന്റെ പിറന്നാളാ കുളത്തിൽ പോയി ഒന്ന് മുങ്ങി കുളിച്ചു ഭഗവതി കാവിലൊന്നു പോയി തൊഴുതിട്ട് വാ അമ്മ പാൽപായസം ഉണ്ടാക്കുന്നുണ്ട്
ഞാൻ മടിയോടെയാണെങ്കിലും കണ്ണ് തുറന്നു നല്ല സെറ്റ് മുണ്ടുടുത്തു മഞ്ഞൾ കുറിയൊക്കെ തൊട്ടു അമ്മ മുന്നിൽ നിൽക്കുന്നു ഇന്ന് അമ്മയെ കാണാൻ ഒരു പ്രത്യേക ഭംഗി അമ്മ അടുത്ത് വരുമ്പോൾ ഒരു ചന്ദന
ഗന്ധമാണ് അമ്മയുടെ കട്ടിൽ ചന്ദന കാതൽ കൊണ്ടു നിർമ്മിച്ചതായ കൊണ്ടു അമ്മയുടെ ശരീരത്തിനും ഒരു ചന്ദന ഗന്ധമാണ് അമ്മേ ഇത്തിരി നേരം എന്നെ കെട്ടിപിടിച്ചു കിടക്കോ ഞാൻ കൊഞ്ചി
പോടാ ചെക്കാ എനിക്ക് അടുക്കളയിൽ നൂറു കൂട്ടം പണിയുണ്ട് വേഗം കാവിൽ പോയിട്ട് വാ എന്നിട്ട് അടുക്കളയിൽ വന്നെന്നെ സഹായിക്ക് ഇപ്പോ വരും തടിമാടൻമാർ എട്ടെണ്ണം തിന്നാനായിട്ട്
അമ്മക്ക് ആരെയെങ്കിലും സഹായത്തിന് വെച്ചൂടെ അല്ലേൽ ഏട്ടന്മാരോട് പെണ്ണ് കെട്ടാൻ പറഞ്ഞൂടെ അമ്മയെന്തിനാ ഇപ്പോഴും ഇങ്ങനെ കഷ്ട്ടപെടണെ
ആരോട് പറയാനാ എന്റുണ്ണി നിന്റെ വല്യേട്ടന്റെ പ്രായമുള്ളവർക്ക് നിന്നെക്കാൾ പ്രായമുള്ള മക്കളായി എന്നാലും നിന്റപ്പന് അവരിപ്പോഴും ചെറിയ കുട്ട്യോളാന്ന വിചാരം കെട്ടണമെന്ന തോന്നൽ അവറ്റോൾക്കുമില്ല എന്റെ തലവിധി അല്ലാതെന്താ പറയാ
അമ്മ നെടുവീർപ്പിട്ടു
ന്നാ ഞാനൊരു പെണ്ണ് കെട്ടിയാലോ
ഉവ്വ അതും പറഞ്ഞു അപ്പന്റെ അടുത്തോട്ട് ചെല്ല് നീ പുറത്തു തൊലി കാണില്ല
അയ്യോ ഞാനില്ലേ കടുവേടെ മുൻപിലേക്കു ഞാനെന്റെ അമ്മേടെ കൂടെ ജീവിച്ചോളാമേ
അമ്മ അത് കേട്ട് ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു
പറമ്പിലെ പണിക്ക് എനിക്ക് മാത്രമേ ചെറിയ ഇളവുള്ളു അത് അടുക്കളയിൽ അമ്മയെ സഹായിക്കുന്ന കൊണ്ടു മാത്രം എങ്കിലും 11 മണിക്കുള്ള കാപ്പി കുടി കഴിഞ്ഞാ ഞാനും പോണം പറമ്പിലേക്ക്
മുള കൊണ്ടുള്ള ഒരു കുഴലിൽ ഉണ്ടാക്കിയ ഒരു കുറ്റി പുട്ട് നിറയെ തേങ്ങാ ചേർത്ത ഒരു പ്ലേറ്റ് ചെറുപയർ പുഴുങ്ങിയത് ഒരു മൊന്ത പാല് ഇതാണ് പ്രാതൽ പതിവില്ലാതെ
💬 Comments
View all comments