0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 1 [Vethalam]

Author : Vethalam Read All Parts 841.9K

പറഞ്ഞൂടെ അമ്മയെന്തിനാ ഇപ്പോഴും ഇങ്ങനെ കഷ്ട്ടപെടണെ

ആരോട് പറയാനാ എന്റുണ്ണി നിന്റെ വല്യേട്ടന്റെ പ്രായമുള്ളവർക്ക് നിന്നെക്കാൾ പ്രായമുള്ള മക്കളായി എന്നാലും നിന്റപ്പന് അവരിപ്പോഴും ചെറിയ കുട്ട്യോളാന്ന വിചാരം കെട്ടണമെന്ന തോന്നൽ അവറ്റോൾക്കുമില്ല എന്റെ തലവിധി  അല്ലാതെന്താ പറയാ

അമ്മ നെടുവീർപ്പിട്ടു

ന്നാ ഞാനൊരു പെണ്ണ് കെട്ടിയാലോ

ഉവ്വ അതും പറഞ്ഞു അപ്പന്റെ അടുത്തോട്ട് ചെല്ല് നീ പുറത്തു തൊലി കാണില്ല

അയ്യോ ഞാനില്ലേ കടുവേടെ മുൻപിലേക്കു ഞാനെന്റെ അമ്മേടെ കൂടെ ജീവിച്ചോളാമേ

അമ്മ അത് കേട്ട് ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു

പറമ്പിലെ പണിക്ക് എനിക്ക് മാത്രമേ ചെറിയ ഇളവുള്ളു അത് അടുക്കളയിൽ അമ്മയെ സഹായിക്കുന്ന കൊണ്ടു മാത്രം എങ്കിലും 11 മണിക്കുള്ള കാപ്പി കുടി കഴിഞ്ഞാ ഞാനും പോണം പറമ്പിലേക്ക്

മുള കൊണ്ടുള്ള ഒരു കുഴലിൽ ഉണ്ടാക്കിയ ഒരു കുറ്റി പുട്ട്  നിറയെ തേങ്ങാ ചേർത്ത ഒരു പ്ലേറ്റ് ചെറുപയർ പുഴുങ്ങിയത് ഒരു മൊന്ത പാല് ഇതാണ് പ്രാതൽ പതിവില്ലാതെ പപ്പടം കാച്ചിയത് കൂടെ കണ്ടപ്പോ എന്റെ  നേരെ മൂത്തയാൾ ചോദിച്ചു

ഇന്നെന്താമ്മേ വിശേഷം പപ്പടമൊക്കെ ഉണ്ടല്ലോ

പപ്പടം മാത്രമല്ലെടാ പാൽപായസവും ഉണ്ട് ഇന്ന് കുഞ്ഞുണ്ണിയുടെ പിറന്നാളാ

ഇവനിപ്പോ എത്ര വയസായി അമ്മേ

എന്റടുത്തിരുന്ന വല്യേട്ടന്റെ ചോദ്യം

ഇന്നവന് പതിനേഴു വയസ്സ് തികഞ്ഞു ആട്ടെ നിനക്കെത്ര വയസായി എന്ന വല്ല ബോധവും നിനക്കുണ്ടോ

അതിപ്പോ........ വല്യേട്ടൻ തല ചൊറിഞ്ഞു

കടുവ പിള്ള കത്തുന്ന കണ്ണുകളോടെ അമ്മയെ ഒന്നു നോക്കി

അമ്മ തല കുനിച്ചു അടുക്കളയിലേക്ക് പോയി

അപ്പന്റെ മുഖത്തെ ഭാവമാറ്റം തിരിച്ചറിഞ്ഞ എല്ലാരും ഒന്നും മിണ്ടാതെ

💬 Comments

View all comments