0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 1 [Vethalam]

Author : Vethalam Read All Parts 633050

മുഴുവൻ ആളുകളെ കൊണ്ടു നിറഞ്ഞു  ആരൊക്കെയോ പന്തലിടുന്നു പായ വിരിച്ചു വെള്ള വിരിച്ചു അമ്മയെ കിടത്തന്നു നിലവിളക്ക് കത്തിച്ചു വെക്കുന്നു  അമ്മ ഇനിയില്ല എന്ന സത്യം ഉൾക്കൊള്ളനാവാതെ  തളർന്ന ഞാൻ അമ്മയുടെ മുറിയിൽ ചാരിയിരുന്നു

ചടങ്ങുകൾ എല്ലാം കഴിഞ്ഞു ദൂരെ നിന്നു വന്ന ബന്ധുക്കളും കുറച്ചു ദിവസം കഴിഞ്ഞു മടങ്ങി

ഞങ്ങൾ ഒൻപതു മക്കളും അപ്പനും മാത്രമായി ആ വലിയ വീട്ടിൽ

അപ്പന്റെ കാലടിയൊച്ച കേൾക്കുമ്പോൾ നിലക്കുന്ന ചേട്ടന്മാരുടെ വഴക്കു കൂടലും കളിയാക്കലും ഉച്ചത്തിലുള്ള ചിരിയുമില്ല ഇടി മുഴക്കം പോലെയുള്ള അപ്പന്റെ വിളിയില്ല എങ്ങും കനത്ത നിശ്ബദ്ധത മാത്രം

എല്ലാരും പോയതോടെ വല്യേട്ടനും കുഞ്ഞേട്ടായിയും കൂടെ അടുക്കളയിൽ കയറി എന്തെങ്കിലുമൊക്കെ വെച്ചുണ്ടാക്കും ആരെങ്കിലും കഴിച്ചാൽ കഴിച്ചു രാവിലെ കറവക്കാരൻ രാമൻകുട്ടി വന്നു പശുവിനെ കറന്നു  വീട്ടിലേക്കുള്ള പാൽ എടുത്ത് വെച്ചിട്ട് ബാക്കി കൊണ്ടു പോകും അടുത്തുള്ള കടയിൽ കൊടുക്കാൻ  ഒരു  ദിവസം വൈകിട്ട് എല്ലാവരും ഒരുമിച്ചിരുന്നു കഞ്ഞി കുടിക്കുമ്പോൾ അപ്പൻ ശശിയേട്ടനോടായി പറഞ്ഞു  ഡാ ഞാൻ നാളെ രാവിലെ ഒരിടം വരെ പോകും കുറച്ചു ദിവസം കഴിയും വരാൻ നീ കുട്ടികളുടെ കാര്യവും പറമ്പിലെ കാര്യങ്ങളും നോക്കിക്കോണം

മ്മ്മ്മ് വല്യേട്ടൻ ഒന്നു മൂളി

സാധാരണ അപ്പൊ ചെവി പൊട്ടുന്ന ചീത്ത കേൾക്കണ്ടതാണ്  ചേട്ടന്

അപ്പൻ ഒന്നും മിണ്ടിയില്ല  എന്തെങ്കിലും പറഞ്ഞാൽ അതിനു മറുപടി വേണം ന്നു നിർബന്ധമാണ് അപ്പന് മൂളലും തലയാട്ടലും ഒന്നും പറ്റില്ല അമ്മ പോയതോടെ ഏറ്റവും തകർന്നു പോയത് ഞാനും അപ്പനുമാണ്

മൂന്ന് നാലു ദിവസം കഴിഞാണ്‌ അപ്പൻ വീട്ടിൽ മടങ്ങിയെത്തിയത്  കൂടെ  കാര്യസ്ഥൻ  കൃഷ്ണ പണിക്കരുമുണ്ടായിരുന്നു

വൈകിട്ട് അത്താഴം കഴിഞ്ഞു അപ്പൻ എല്ലാവരെയും നടുതളത്തിലേക്ക്  വിളിച്ചു വരുത്തി

എന്റെ മക്കളോട് ഞാൻ വളരെ വലിയ തെറ്റാണു ചെയ്തത്  പണമുണ്ടാക്കാനുള്ള ത്വരയിൽ ഞാനെന്റെ മക്കളുടെ ജീവിതം മറന്നു നിങ്ങളുടെ അമ്മ പോയപ്പോഴാണ് അവളുടെ വാക്കിന്റെ വില മനസിലായത്  ഞാൻ ഉണ്ടാക്കിയ സർവ്വ സ്വത്തിലും നിങ്ങൾ ഓരോരുത്തരുടെയും വിയർപ്പാണ് അത് തുല്യമായി നിങ്ങളുടെ പേരിൽ എഴുതി വെച്ചിട്ടുണ്ട്  ആരും അത് വിറ്റു കളയരുത്

ഇനി വേണ്ടത് നിങ്ങളുടെ

💬 Comments

View all comments