0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 1 [Vethalam]

Author : Vethalam Read All Parts 633485

വിവാഹമാണ് നാളെ കൃഷ്ണ പണിക്കർ വരും നിങ്ങൾക്ക് പറ്റിയ കുറച്ചു ആലോചനകൾ അയാൾ കൊണ്ടു വന്നിട്ടുണ്ട് ഓരോരുത്തരും അയാളുടെ കൂടെ പോവണം നിങ്ങൾക്ക് ഇഷ്ട്ടപെടുന്ന പെൺകുട്ടികളുമായി എത്രയും വേഗം കല്യാണം നടത്തണം നിങ്ങളുടെ ഇഷ്ട്ടം മാത്രം നോക്കിയാൽ മതി മറ്റൊന്നും ചിന്തിക്കേണ്ട പറ്റിയാൽ എല്ലാം ഒരു ദിവസം തന്നെ നടത്തണം എന്നാണ് എന്റെ ആഗ്രഹം

ഉണ്ണിക്ക് പ്രായമാവുമ്പോൾ നിങ്ങൾ എല്ലാരും ചേർന്നു അവന്റെ കാര്യം നടത്തി കൊടുക്കണം എല്ലാവർക്കും ഓരോ വീട് പണിയാനുള്ള തുക വേറെ തരുന്നുണ്ട് അത് കൊണ്ട് അവനവന്റെ വീതത്തിൽ വീട് പണിത് കുടുംബമായി പാർത്തു കൊള്ളുക ഇനി എന്റെ സ്ഥാനത്തു നിന്നു കാര്യങ്ങൾ ചെയ്യുന്നത് ശശിയാണ് എല്ലാരും എന്നും ഒരുമയോടെ ജീവിക്കണം അപ്പൻ പറഞ്ഞു നിർത്തി

അച്ഛാ  ഞാനൊന്നു പറഞ്ഞോട്ടെ മൂന്നാമത്തെ ഏട്ടൻ ചോദിച്ചു

എന്താ നീ പറ

അമ്മ പോയിട്ട് ആണ്ടു തികയും മുൻപേ കല്യാണം.....ഏട്ടൻ പകുതിയിൽ നിർത്തി

അത് സാരമില്ല നിങ്ങൾ കുടുംബമായി ജീവിക്കാൻ ഏറ്റവും ആഗ്രഹിച്ചത് നിങ്ങളുടെ അമ്മയാ അവൾക്ക് സന്തോഷമേ ഉണ്ടാവു

അച്ഛാ ഇത്രയും വലിയൊരു വീട് നമുക്കുള്ളപ്പോ ഇനിയെന്തിനാ വേറെ വേറെ വീട് പണിയുന്നെ ഞങ്ങൾ ഇവിടെ ഒരുമിച്ചു കഴിഞ്ഞോളാം എന്റെ നേരെ മൂത്തവൻ പറഞ്ഞു

മക്കളെ നിങ്ങൾ ഒരമ്മയുടെ വയറ്റിൽ പിറന്നവരാ പക്ഷെ കയറി വരുന്ന കുട്ടികൾ എട്ടു കുടുംബത്തിൽ നിന്നാ അത് കൊണ്ടാ നിങ്ങളോട് വേറെ വേറെ വീട് പണിയാൻ പറഞ്ഞത്  ഈ വീട് തത്കാലം ശശിയും ഉണ്ണിയും താമസിക്കട്ടെ ഉണ്ണിയുടെ വിവാഹം ആവുമ്പോൾ ശശി പുതിയ വീട്ടിലേക്കു മാറിയാൽ മതി

അമ്മയുടെ സ്നേഹം ഏറ്റവും കുറച്ചു കിട്ടിയത് ഉണ്ണിക്കാണ് നിങ്ങൾ എല്ലാവരുടെയും ശ്രദ്ധ അവനിൽ വേണം  ഇനി എല്ലാരും പോയി കിടന്നോളു

ഒരാഴ്ച കൊണ്ടു തന്നെ എല്ലാവരുടെയും പെണ്ണ് കാണൽ കഴിഞ്ഞു മൂത്ത ചേട്ടന്മാർക്ക് ഒരു വീട്ടിൽ നിന്നു തന്നെ ചേച്ചിയും അനിയത്തിയും ഒരു മാസം കഴിഞ്ഞതും ഒരു പന്തലിൽ 8 വിവാഹം നാടൊട്ടുക്കും വിളിച്ചു ഗംഭീര സദ്യയോടെ ആ കരയിൽ ആദ്യമായിട്ടും അവസാനമായിട്ടുമാണ് ഒരു വീട്ടിലെ എട്ടു പേരുടെ കല്യാണം ഒരുമിച്ചു

💬 Comments

View all comments