Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]
പോലും ചെയ്യാതെ പറഞ്ഞു
സീനത്തു അവിശ്വസനീയതയോടെ ഇത്തയെ നോക്കി
പറയുമ്പോൾ ഒന്നും തോന്നരുത്
ഇതൊന്നും ചികിത്സിക്കാനുള്ള അറിവോ കഴിവൊ എനിക്കില്ല അതുകൊണ്ടിതിൽ എനിക്കൊന്നും ചെയ്യാനില്ല ഇത്താ ഏതെങ്കിലും മെഡിക്കൽ കോളേജിൽ കൊണ്ടു പോയി കാണിക്കുന്നതാ നല്ലത്
എടാ നീ സ്വാമിയുടെ അടുത്തൊന്നു ചോദിച്ചിട്ട് ചെയ്താ മതി
ഇത്താ പിന്നെയും നിർബന്ധിച്ചു നോക്കി
ഞാൻ മുഖമുയർത്തി ഇത്തയെ നോക്കി
ഇത്താ ഗുരുജി നോക്കിയാ സിമ്പിളായി മാറ്റാവുന്ന അസുഖമെ ഇവർക്കുള്ളു ഇതിനിയും ചികിത്സിച്ചില്ല എങ്കിൽ ഒരു വർഷത്തിനുള്ളിൽ ഇവർ കിടപ്പിലാവും പിന്നെ ആയുസ്സ് തീരും വരെ ആ കിടപ്പിൽ നിന്നു എഴുനേൽക്കില്ല പക്ഷെ ഗുരുജി പറയുന്ന പഥ്യമെല്ലാം നോക്കാനൊന്നും ഇവർക്ക് പറ്റില്ല ഇവർക്ക് ഏതു നേരവും തിന്നണം എവിടേലും കിടന്നുറങ്ങണം ഇതൊന്നും ഗുരുജിയുടെ അടുത്തു പറ്റില്ല
സീനത്തിന്റെ മുഖത്തുണ്ടായ നടുക്കം പൂർണ്ണമായി
ഇത്താ ഇവളെ ചികിത്സിക്കാൻ തുടങ്ങും മുൻപേ ഞാൻ നിങ്ങളോട് കാര്യങ്ങൾ പറഞ്ഞപ്പോൾ ഇവളെന്താ പറഞ്ഞത് എന്നോർമ്മയുണ്ടോ നിങ്ങൾക്ക്?
മ്മ്മ്മ്.... ഉണ്ണിയേട്ടൻ എന്ത് വേണേലും ചെയ്‌തോ എനിക്ക് വിശ്വാസമാ എന്ന്
അതേ ആ വിശ്വാസമാണ് ആദ്യം രോഗിക്ക് ഉണ്ടാവേണ്ടത് എനിക്കെല്ലാം അറിയാം എന്നെ കഴിഞ്ഞേ ഈ ലോകത്തു വേറെ ആരുമുള്ളു എന്നൊരു വിചാരമുണ്ട് ഇത്തയുടെ അനിയത്തിക്കു ഈ സ്വാഭാവവും കൊണ്ട് ഗുരുജിയുടെ അടുത്തേക്ക് ചെന്നാൽ നിങ്ങളിത് വരെ കാണാത്ത ഒരു മുഖമുണ്ട് അദ്ദേഹത്തിനു അത് നിങ്ങൾ താങ്ങില്ല
ഞാൻ പറഞ്ഞു നിർത്തി
സമീ... എഴുനേൽക്കെടാ ഇനി നമുക്കൊരു ചായ കുടിക്കാം
ചായ ഞാൻഎടുത്ത് വെച്ചിട്ടുണ്ട് ഉണ്ണിയേട്ടാ ഞാൻ പോയി ഇങ്ങോട്ട് എടുത്തോണ്ട് വരട്ടെ
പറഞ്ഞു തീരും മുൻപേ അവളിറങ്ങി
💬 Comments
View all comments