Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]
പറയാതെ ഏടത്തി ഫോൺ കട്ട് ചെയ്തു ഇപ്പൊ ഫോൺ വന്നാൽ ഒരു മണിക്കൂർ കഴിയണം എനിക്ക് കണക്ട് ചെയ്യാൻ അത് വരെ ഇത്തയും സമീറയും സംസാരിക്കും അവരുടെ വിശേഷം പറച്ചിൽ മുഴുവൻ തീർന്നാലേ എനിക്ക് കണക്ട് ചെയ്യൂ
അഞ്ചര ആവുന്നേയുള്ളു ഇപ്പൊ ഇറങ്ങിയാലും എട്ടര ആവുമ്പോ വീട്ടിലെത്താം
ഏട്ടത്തിയുടെ സ്വരം കേട്ടിട്ടു എന്തോ വയ്യായ്ക പോലെയുണ്ട് എന്നെ ടെൻഷൻ ആക്കേണ്ട ന്ന് വിചാരിച്ചു ഒന്നും പറയാത്തതാ
ഞാൻ വേഗം ഡ്രസ്സ് മാറി മുറി പൂട്ടി ഇറങ്ങി
ബൈക്ക് എടുത്ത് ഇത്തയുടെ വീട്ടിൽ ചെന്നു
ഇത്താ ഞാൻ വീട്ടിൽ വരെ പോയിട്ട് വരാം
എന്താ ഉണ്ണി പെട്ടെന്ന്
ഒന്നുമില്ല ഇത്താ
ഒന്ന് പോവാൻ തോന്നി
ഞാനും വരട്ടെ ഉണ്ണിയേട്ടാ
അങ്ങനിപ്പോ ഞാനും വരണ്ട ഞാൻ തന്നെ പൊക്കോളാം
പോടാ കൊരങ്ങാ
അവൾ പിണങ്ങി പോയി
നീ നാളെ വരില്ലേ
ചിലപ്പോൾ ഇല്ലേൽ രണ്ട് ദിവസം കഴിഞ്ഞു
ശരി എന്നാൽ പോയിട്ട് വാ സൂക്ഷിച്ചു പോണേ
ശരിയിത്താ
ഞാൻ ബൈക്ക് തിരിച്ചു റോഡിലേക്കിറങ്ങി
ബൈക്കിന്റെ സൗണ്ട് കേട്ട് ചെറിയേട്ടൻ വാതില് തുറന്നു പുറത്തേക്കിറങ്ങി വന്നിരുന്നു
നീ വരുന്ന വഴിയാണോ
അതേയേട്ടാ ഏടത്തിയമ്മ എന്ത്യേ
വല്യേടത്തിക്കു പ്രസവ വേദന തുടങ്ങി കുറച്ചു മുൻപ് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി ഞാൻ എല്ലാരേം വിളിച്ചു പറഞ്ഞിട്ടുണ്ട് വനജക്കും വയ്യാതെ ഇരിക്കുവല്ലേ അതാ ഞാൻ ഇവിടെ നിന്നെ
ഞാൻ ബൈക്ക് തിരിച്ചു നീ ഇറങ്ങുന്നില്ലേ
ഇല്ലേട്ടാ ഹോസ്പിറ്റലിൽ പോയിട്ട് വരാം
രണ്ട് കിലോമീറ്റർ ദൂരമേയുള്ളു ഹോസ്പിറ്റലിലേക്ക് നാല് നിലയിൽ പണിതിരിക്കുന്ന പുതിയ ഹോസ്‌പിറ്റലാണ്
അവിടെയാണ് രണ്ട്
💬 Comments
View all comments