Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]
ഏടത്തിമാരെയും കാണിക്കുന്നത്
അഞ്ചു മിനിറ്റു പോലും എടുത്തില്ല ഹോസ്പിറ്റലിൽ എത്താൻ
ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് ഇറങ്ങിയോടി
ക്യാഷ്യലിറ്റി എന്നെഴുതിയ റൂമിൽ ചോദിച്ചു സിസ്റ്ററെ ഗിരിജ ശശിധരനെ എവിടാ അഡ്മിറ്റ് ചെയ്തെക്കുന്നെ
കുറച്ചു മുൻപ് വന്നതല്ലേ
അതേ
ഡെലിവറി അല്ലെ
അതേ
ലേബർ റൂമിലേക്ക് കൊണ്ടു പോയിട്ടുണ്ട് മൂന്നാം നില
റൈറ്റ് സൈഡ് ലാസ്‌റ്റ്
ഞാൻ സ്റ്റെപ്പ് കയറി ഓടി
ഓടികിതച്ചു ലേബർ റൂമിന്റെ വാതിൽക്കൽ എത്തിയപ്പോൾ വല്യേട്ടൻ മാത്രം എന്താ ചെയ്യേണ്ടേ എന്നറിയാതെ ടെൻഷനടിച്ചു ആ കോറിഡോറിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു
വല്യേട്ടാ.....
മോനെപ്പോ വന്നൂടാ
എന്നെക്കണ്ടതും ഏട്ടന് പകുതി ആശ്വാസമായ പോലെ എന്റെ കൈകൾ ചേർത്തു പിടിച്ചു കൊണ്ടു ചോദിച്ചു ഇപ്പൊ വന്നേയുള്ളു വീട്ടിൽ ചെന്നപ്പോ ഇങ്ങോട്ട് കൊണ്ടു പോന്നുവെന്നു പറഞ്ഞു നേരെ ഇങ്ങു പോന്നു
വേറെ ആരും വന്നില്ലേ
ഇല്ലെടാ കുറച്ചു മുൻപാ വേദന തുടങ്ങിയെ ഡോക്ടർ പറഞ്ഞ ഡേറ്റിനു മൂന്നു ദിവസം കൂടിയുണ്ട് നാളെ കൊണ്ടു വന്നു അഡ്മിറ്റ് ചെയ്യാമെന്നൊക്കെ പറഞ്ഞിരിക്കുവാരുന്നു പെട്ടന്നാ വേദന തുടങ്ങിയെ
ഇവിടെ എവിടെയാടാ ഒന്ന് മുള്ളാനുള്ള സ്ഥലം
നോക്കട്ടെയേട്ടാ
ഞാൻ ചുറ്റും നോക്കി
നീളൻ വരാന്തയുടെ അങ്ങേയറ്റം ടോയ്‌ലെറ്റ് എന്ന ബോർഡ് വെച്ചിരിക്കുന്നു
ദാ അങ്ങേയറ്റത്തുണ്ട് അങ്ങോട്ട് പൊക്കോ ഞാനാ ബോർഡിന് നേരെ വിരൽ ചൂണ്ടി
ഏട്ടൻ അങ്ങോട്ട് നടന്നു
ലേബർ റൂമിന്റെ വാതിൽ തുറന്നു ഒരു തല മാത്രം പുറത്തേക്ക് നീണ്ടു
ഗിരിജ ശശിധരന്റെ ആരെങ്കിലും ഉണ്ടോ
ഉണ്ട് സിസ്റ്റർ ഞാൻ മുൻപോട്ട് ചെന്നു
പ്രസവിച്ചു ആൺകുഞ്ഞാണ്
ഡോറടഞ്ഞു
മുള്ളാൻ പോയ ഏട്ടനെ കാണുന്നുമില്ല ല്ലോ
ഇവിടന്നു
💬 Comments
View all comments