0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]

Author : Vethalam Read All Parts 440.2K

കൊച്ചിന് പറ്റിയെ

ഞാനവളെ ചേർത്ത് പിടിച്ചു സിറ്റൗട്ടിലേക്കു കയറും മുൻപേ ഇക്കയും ഇത്തയും കൂടി ഇറങ്ങി വന്നു

ഇക്കാ എപ്പോ വന്നു

ഞാൻ നാല് മണി ആയപ്പോ വന്നതാടാ ചെലവുണ്ടല്ലോ മോനെ

അതിനെന്താ ഇക്കാ എന്ത് വേണമെന്ന് പറഞ്ഞാ മതി

ഒരു ദിവസം ഞാനൊന്നു മാറിയപ്പോഴേക്കും നിങ്ങളെന്റെ കൊച്ചിനെ എന്താ ചെയ്തെ ഇത്താ ഇവളാകെ വാടി പോയല്ലോ

ഹും നിന്റെ കൊച്ച് നേരം വെളുത്തപ്പോ മുതൽ ആ ഫോണിന്റെ ചുവട്ടിൽ നിന്നു മാറിയിട്ടില്ല നിന്റെ വീട്ടിലേക്ക് എത്ര തവണ വിളിച്ചൂന്ന് പടച്ചോന് മാത്രമേ അറിയൂ

വാപ്പ വന്നു എത്ര നിർബന്ധിച്ചിട്ടാന്നറിയോ ഒന്ന് പല്ലു തേച്ചു ഒരു വാ ചോറുണ്ടത്

ഇനി മേലാൽ എങ്ങോട്ട് പോയാലും മോളെ ഇടക്കിടെ വിളിക്കാം എന്നുണ്ടേൽ നീ പോയാൽ മതി ബാക്കിയുള്ളൊന്റെ സ്വര്യം കളയാനായിട്ട് ഒരച്ഛനും മോളും

ആണോടാ  പൊന്നെ എന്റെ മോള് ഉമ്മയോട് വഴക്കുണ്ടാക്കിയോ

ഇല്ലേട്ടായി ഉമ്മച്ചി ചുമ്മാ പറയണതാ

എനിക്കറിയാലോ എന്റെ മോള് അങ്ങനെ വഴക്കാളി അല്ലെന്നു ഇനി പോയി കിടന്നു ഉറങ്ങിക്കോട്ടോ നാളെ രാവിലെ വരാമേ

ഉണ്ണിയേട്ടാ ഇന്നെന്റെ കൂടെ കിടക്കാമോ

ഞാൻ ഇക്കയെ നോക്കി

ഉണ്ണി നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഇന്നൊരു ദിവസം മോളുടെ കൂടെ കിടക്കാമോ

അതെന്താ ഇക്കാ അങ്ങനെ ചോദിക്കുന്നെ ഇവളിപ്പോ എന്റെയും കൂടി മോളല്ലേ എനിക്കെന്തു ബുദ്ധിമുട്ട്

ഞാൻ പോയി ഈ ഡ്രസ്സ് ഒന്ന് മാറിയിട്ടിട്ടു വരട്ടെ

ഞാനും വരാം ഉണ്ണിയേട്ടാ

വേണ്ട മോളെ രാത്രിയായില്ലേ മോള് പോയി കിടന്നോ ഉണ്ണിയേട്ടൻ വേഗം വന്നേക്കാം

ഡ്രസ്സ് മാറി മുറിയും പൂട്ടി തിരിച്ചു നടന്നു വന്നു

💬 Comments

View all comments