0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]

Author : Vethalam Read All Parts 440.2K

കുറച്ചു നൂറിന്റെ നോട്ടുകൾ ചുരുട്ടി അവരുടെ കയ്യിൽ വെച്ചു കൊടുത്തു

അയ്യോ വേണ്ട കുഞ്ഞേ പറഞ്ഞതിലും കൂടുതൽ പൈസ എനിക്ക് തരുന്നുണ്ട് ഇവിടന്നു

അത് വാങ്ങിച്ചോ ഇത് എന്റെ സന്തോഷത്തിനു

അടുത്ത ദിവസം ഏട്ടത്തിയും കുഞ്ഞും കൂടി വരും അത് കഴിഞ്ഞാ അടുത്തയാളും

മീനാക്ഷിയമ്മ ഒറ്റക്ക് കൂട്ടിയാൽ കൂടില്ല സഹായത്തിന് ആരെ വേണേലും വിളിച്ചോ  ഏടത്തിമാർക്കും കുഞ്ഞുങ്ങൾക്കും ഒരു കുറവും ഇവിടെ ഉണ്ടാവരുത് എന്റമ്മ ഉണ്ടായിരുന്നേൽ എങ്ങനെ നോക്കുമോ അത് പോലെ നോക്കിക്കോണം

അതിനു എന്ത് ചെലവ് വന്നാലും ആരോടും ചോദിക്കണ്ട ഞാൻ തന്നു കൊള്ളാം

ഞാൻ വേണ്ട വിധം ചെയ്‌തോളാം കുഞ്ഞേ

എന്റെ ഏട്ടത്തിമാരു മാത്രമല്ല എനിക്കവർ

അറിയാം കുഞ്ഞേ അവരെപ്പോഴും പറയാറുണ്ട് അവരുടെ മൂത്ത മോനാ കുഞ്ഞെന്നു

എന്നാ ഞാനിറങ്ങുവാ ഹോസ്പിറ്റലിൽ പോയി ഏടത്തിയെ കണ്ടിട്ട് വേണം പോവാൻ

ശരി കുഞ്ഞേ

ചെറിയേടത്തിയെ ശ്രദ്ധിച്ചോണേ

മോൻ സമാധാനമായി പൊക്കോ

ഹോസ്പിറ്റലിൽ ചെന്നു വല്യേടത്തിയേം മോനേം കണ്ടു കുറച്ചു നേരം അവിടെ ചെലവഴിച്ചു  തിരികെ റൂമിൽ എത്തിയപ്പോൾ രാത്രി 11 മണി ആയി

ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും ഇക്കയുടെ വീട്ടിലെ മുകൾ നിലയിൽ ലൈറ്റ് തെളിഞ്ഞു

വണ്ടി ഗേറ്റിനു പുറത്ത് നിർത്തി ഓഫ് ചെയ്തു

മുൻ വശത്തെ ലൈറ്റ് തെളിഞ്ഞു വാതിൽ തുറന്നു സമീറ ഓടി വന്നു

ഗേറ്റ് പൂട്ടിയിരുന്ന താഴ് തുറന്നു

ഗേറ്റ് തള്ളി തുറന്നു ഞാൻ അകത്തേക്ക് ചെന്നു

ഒറ്റ ദിവസം കൊണ്ട് പെണ്ണ് പകുതി ആയപോലെ

ആകെ വാടി തളർന്നു പോയിരിക്കുന്നു

അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ചുണ്ടു ചേർത്തു

എന്നാടാ എന്റെ

💬 Comments

View all comments