Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]
പിള്ളേർക്ക് ഞാൻ കൊടുക്കുന്നിടത്തു കൂടുതൽ ഡയലോഗ് ഒന്നും വേണ്ടാ ചെന്നു ചായ എടുത്തോണ്ട് വാ
എനിക്ക് സൗകര്യമില്ലെടാ നിന്റെ പിള്ളേരോട് പറ
ഇത്ത അവിടന്നു ചാടി തുള്ളി പോയി
സമീറ പോയി മൂന്നു ഗ്ലാസ്സും ഒരു സ്റ്റീൽ കപ്പ് നിറയെ ചായയും എടുത്തോണ്ട് വന്നു
ഇത്താ കഴിക്കുന്നില്ലേ
ഷബ്‌ന സമീറയോട് ചോദിച്ചു
ഞാൻ കഴിച്ചോളാം നിങ്ങൾ കഴിച്ചിട്ട് പോവാൻ നോക്ക്
ഷാഹിനയും ഷബ്‌നയും കഴിച്ചിട്ട് എഴുനേറ്റ് പോയി
രണ്ട് പേരും ഇങ്ങു വന്നേ ഞാൻ അവരെ തിരിച്ചു വിളിച്ചു
എന്താ ചേട്ടായി
നിങ്ങൾ കഴിച്ച പാത്രം എടുത്തോണ്ടു പോയി കഴുകി വെച്ചിട്ട് പോയാ മതി
രണ്ടും പാത്രം എടുത്തോണ്ട് പോയി
ഇനി ഇതൊരു ശീലമായിക്കോട്ടെ കേട്ടോ ഇവിടെ വേലക്കാരൊന്നുമില്ല
ഞാൻ വിളിച്ചു പറഞ്ഞു
അതേ ഇവൾക്കും ഈ നിയമമൊക്കെ ബാധകമാക്കണേ പാത്രം കഴുകി വെച്ചിട്ട് തിരിച്ചു വന്ന ഷാഹിന സമീറയെ ചൂണ്ടി പറഞ്ഞു
പോടീ പോടീ സ്കൂളിൽ പോവാൻ നോക്കെടി ബസ് ഇപ്പൊ വരും സമീറ അവളെ പേടിപ്പിച്ചു
ഈ കാര്യത്തിൽ നിനക്കും ഇളവൊന്നുമില്ല
ഞാൻ സമീറയോടും പറഞ്ഞു
ഹോയ് ഹോയ്
ഷാഹിനക്കും ഷബ്‌നക്കും അത് കേട്ടതും പെരുത്ത സന്തോഷം
ഞാനും എഴുനേറ്റു സമീറ ഞാൻ കഴിച്ച പാത്രത്തിലേക്കു രണ്ട് ഇഡ്ഡലി കൂടി എടുത്തു വെച്ചു സാമ്പാറുമൊഴിച്ചു ഞാനിരുന്ന കസേരയിൽ തന്നെയിരുന്നു കഴിച്ചു തുടങ്ങി
നീയാരാടി എന്റെ ഭാര്യയോ
ഞാനവളോട് ശബ്‌ദം താഴ്ത്തി ചോദിച്ചു
അതേടാ എന്നെയൊരുത്താൻ കെട്ടികൊണ്ട് പോവും വരെ നീയാ എന്റെ കെട്ട്യോൻ
ഞാൻ കയ്യും കഴുകി വന്നു
എനിക്കുള്ളത് അവൾ മുഖം നീട്ടി
💬 Comments
View all comments