Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]
അവൻ ഇളിച്ചോണ്ടൊരു പോക്ക് അവനാവും ന്ന് കരുതി
എന്റെ രക്തം തിളച്ചു
ഏതവനാ അത് ഇനി അവനെ കണ്ടാ അറിയോ എന്താ അവന്റെ വണ്ടിയുടെ കളർ നമ്പർ നോക്കിയൊരുന്നോ ഒറ്റ ശ്വാസത്തിൽ ചോദിച്ചു
എവിടാരുന്നു രണ്ട് ദിവസം തിരിച്ചൊരു ചോദ്യമായിരുന്നു മറുപടി
നീയവനേതാന്ന് പറയെടി
ആഹ് എനിക്കങ്ങും അറിയത്തില്ല
എവിടാരുന്നു രണ്ട് ദിവസം അവൾ കുറച്ചു അടുത്തേക്ക് വന്നു കുട ഉയർത്തി പിടിച്ചു എന്റെ മുഖത്ത് കൂടി വെയിൽ അടിക്കാത്ത വിധം പിടിച്ചു ബൈക്കിന്റെ കണ്ണാടിയിൽ പിടിച്ചു നിന്നോണ്ട് ചോദിച്ചു
താഴെ നിന്നു കുറച്ചു ബൈക്കുകൾ കയറി വരുന്നുണ്ടായിരുന്നു എല്ലാത്തിലും രണ്ട് പേര് വീതം യമഹ RX100 രാജ് ദൂത് എസ്ടി അങ്ങനെ പലതരം ബൈക്കുകൾ അതിലൊരെണ്ണം മാത്രം ബുള്ളറ്റ് അത് ഞങ്ങളെ കടന്നു പോയപ്പോൾ അവളുടെ മുഖത്തുണ്ടായ ഭാവമാറ്റം ഞാൻ തിരിച്ചറിഞ്ഞു ഞാനാ ബുള്ളറ്റ് നോട്ട് ചെയ്തു അവൻ സൈഡ് മിററിലൂടെ ഞങ്ങളെ തന്നെ നോക്കി കൊണ്ടാണ് പോവുന്നത്
പറ എവിടാരുന്നു രണ്ട് ദിവസം
ഒരുപാടു കാലത്തെ അടുപ്പമുള്ള ആളുകളെ പോലെയായിരുന്നു അവളുടെ പെരുമാറ്റം
വീട്ടിലൊന്നു പോയി
എന്താ വിശേഷം
ഏട്ടന് ഒരു വാവയുണ്ടായി
അപ്പോ ചെറിയച്ഛൻ ആയതിന്റെ ചിലവൊന്നുമില്ലേ
പിന്നെന്താ ചെയ്യാലോ
എന്ത് വേണം
മ്മ്മ്മ്മ്.....അവൾ ഒരു നിമിഷം ആലോചിച്ചു
മസാല ദോശ
അത്രേയുള്ളോ
അത് മതി
എവിടന്നു വേണം നമ്മുടെ കാന്റീനിൽ നിന്നോ അതോ പുറത്തു ഏതെങ്കിലും ഹോട്ടലിൽ നിന്നു വേണോ
കാന്റീനിൽ നിന്നു മതി
എന്നാ ഇന്ന് ക്ലാസ് കഴിയുമ്പോൾ പോവാം
അയ്യോ അത് പറ്റില്ല ബസ് മിസ്സാകും
ഞാൻ കൊണ്ടു
💬 Comments
View all comments