Chapter Title : ഉണ്ണികുട്ടന്റെ യോഗം 10 [Vethalam]
വിടാം
അത് വേണ്ട ഞാൻ ബസിനു പൊക്കോളാം
പിന്നെ എപ്പോഴാ
ഞാൻ പറയാം
എന്നാ കയറിക്കോ ഈ കയറ്റം കയറി കഷ്ടപ്പെടേണ്ട
ആരേലും കാണൂലെ
കണ്ടോട്ടെ
ഉവ്വാ എന്റെ അമ്മയറിഞ്ഞാ എന്നെ തല്ലികൊല്ലും
ഞാൻ അമ്മയോട് വന്നു ചോദിക്കാം
എന്ത് ബൈക്കിൽ കയറ്റി കൊണ്ടു പൊക്കോട്ടെ ന്നോ
അല്ല നിന്നെ കെട്ടി എന്റെ വീട്ടിൽ കൊണ്ടു പൊക്കോട്ടെയെന്നു
നടന്നത് തന്നെ
ഉണ്ണിക്കെന്തറിയാം എന്നെ പറ്റി
അമ്മ ദേവകിയമ്മ അച്ഛൻ മരിച്ചു പോയി ഒരനിയൻ ലതീഷ് എൽ പി സ്കൂളിൽ പഠിക്കുന്നു
ഇടവന്നമുക്ക് ജംഗ്ഷനിൽ നിന്നു ഇടത്തോട്ട് പോകുന്ന മൺ റോഡിലെ മൂന്നാമത്തെ വീട്
ഇത്രേയല്ലേയുള്ളൂ
അവൾ ശരിക്ക് ഞെട്ടുന്നത് ഞാൻ കണ്ടു
ഇതൊക്കെ ആര് പറഞ്ഞു
കെട്ടാൻ പോവുന്ന പെണ്ണിന്റെ ഡീറ്റെയിൽസ് ഒക്കെ അന്വേഷിക്കണ്ടേ ടി
ഓഹോ കെട്ടുന്ന കാര്യമൊക്കെ ഒറ്റയ്ക്ക് അങ്ങ് തീരുമാനിച്ചാ മതിയോ
ഞാനെന്റെ കാര്യം പറഞ്ഞു
ഞാനേ എന്നെ കെട്ടാൻ ഒരു ചെറുക്കനെ കിട്ടുമോ എന്നറിയാനല്ല കോളജിൽ ചേർന്നേ പഠിക്കാനാ
എന്റെ മുഖം മങ്ങി
ഇത്രയുമൊക്കെ അവളോട് പറയാൻ പറ്റിയതെത്ര നാള് കഷ്ട്ടപെട്ടിട്ടാ എല്ലാം വെറുതെയായി
എന്തായാലും നിർത്തിയതല്ലേ കോളജ് വരെ ഞാനും വരാം
അവൾ കുട മടക്കി ബൈക്കിൽ കയറി ഒരു സൈഡ് ചെരിഞ്ഞു എന്നെ തൊടാതെ ഇരുന്നു
കോളജ് ഗേറ്റ് കടന്ന് പാർക്കിങ് ഏരിയയിലേക്ക് തിരിഞ്ഞതും അവൾ പെട്ടെന്ന് എന്റെ വയറിൽ കൈ ചുറ്റിയിരുന്നു
ആദ്യം പോയ ബൈക്കുകാരെല്ലാം അവിടെ കൂടി നിൽപുണ്ടായിരുന്നു ഞാൻ ബൈക്ക് നിർത്തി
അവൾ ഇറങ്ങി എനിക്ക് വേണ്ടി കാത്തു നിന്നു
ഞാൻ ഒതുക്കി നിർത്തി
💬 Comments
View all comments