0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 11 [Vethalam]

Author : Vethalam Read All Parts 150428

തൊട്ടു

അവളെന്റെ കൈ പിടിച്ചു തുടകളിക്കിടയിലേക്ക് വെച്ചിട്ട് ഒരു കള്ള ചിരിയോടെ പറഞ്ഞു

ഇവിടാ......

എടി കൊരങ്ങേ നിന്നെയുണ്ടല്ലോ ഞാനവളെ തല്ലാനായി കൈ ഓങ്ങി

എന്റെ ജീവൻ കത്തിപ്പോയി ഒരു സെക്കന്റ് കൊണ്ട്

അതെന്തിനാടാ

നിനക്കെന്തേലും വന്നാ എനിക്ക് സഹിക്കാൻ പറ്റുമോടി പോത്തേ

അത്രക്കിഷ്ട്ടാണോ എന്നെ

അതറിയില്ലെടി

ഞാനവളുടെ അടുത്ത് കട്ടിലിൽ ഇരുന്നു

നിന്നോടുള്ള ഇഷ്ട്ടം അത് എത്രയുണ്ടെന്നോ എന്ത് തരമാണെന്നോ എനിക്കറിയില്ല പക്ഷെ നിന്റെ കണ്ണൊന്നു നിറഞ്ഞാൽ ഞാനാ നിമിഷം ഇല്ലാതെയായി പോവും

ഒന്നും മിണ്ടാതെ കൈകൾ കോർത്ത് പിടിച്ചു

അവളെന്റെ തോളിലേക്ക് ചാരിയിരുന്നു

ക്ലോക്കിന്റെ ടിക് ടിക് സൗണ്ട് മാത്രം രണ്ട് ഹൃദയങ്ങൾ തമ്മിലായി സംസാരം

നിനക്കിന്ന് കോളജിലൊന്നും പോവണ്ടേടാ

ഇത്തയുടെ ഒച്ച കേട്ട് ഞാൻ തിരിഞ്ഞു നോക്കി

ഞങ്ങൾ എഴുനേറ്റു

എന്റെ കയ്യിലെ അവളുടെ പിടുത്തം മുറുകി

അവളെ കാണാത്ത കൊണ്ട് ഇത്ത വീണ്ടും വന്നതാണ് ഞാൻ കരുതി നീ കോളജിൽ പോയി കാണുമെന്നു ഇവൾക്കിന്ന് വിശപ്പും ദാഹവുമൊന്നുമില്ലേ എന്നറിയാൻ വന്നതാ

അപ്പോഴും ഞങ്ങൾ ഒന്നും മിണ്ടിയില്ല

ഞങ്ങളുടെ മുഖഭാവത്തിൽ നിന്നും ഇത്തക്കു തോന്നി ഞങ്ങളെന്തോ സീരിയസ് പ്രശ്നത്തിലാണ് എന്ന്

എന്താടാ ഉണ്ണി എന്തേലും കുഴപ്പമുണ്ടോ

ഇത്തക്ക് ഒരു നിമിഷം കൊണ്ട് ആധി കയറി

ഒന്നുമില്ലിത്ത

നിങ്ങൾ അച്ഛനും മോളും ഇത്ര സീരിയസായിട്ടിരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല ല്ലോ എന്താണേലും എന്നോട് പറയെടാ

അവൾക്ക് ഗുരുജിയുടെ ആശ്രമത്തിൽ പോയി അദ്ദേഹത്തെ ഒന്ന് കാണണമെന്ന്

എന്താടി എന്തിനാ ഇപ്പൊ സാമിയെ കാണണേ എന്താ നിനക്ക് കുഴപ്പം

അവൾ എന്റെ പിന്നിലോട്ട് മാറി

ദേ തള്ളേ നിങ്ങടെ ചാട്ടവും തുള്ളലുമൊന്നും ഇങ്ങോട്ട് വേണ്ടാന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്

എന്റെ കൊച്ചിന് എന്ത് വന്നാലും നോക്കാൻ ഞാനുണ്ട് നിങ്ങടെ ഭരണം ഇവളോട് വേണ്ട ഞാനവളെ ചേർത്തു പിടിച്ചു മുന്നോട്ട് നിർത്തി അവളെന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു ഇത്തയെ നോക്കാതെ നിന്നു

എടാ ഞാനിവളുടെ പെറ്റ തള്ളയല്ലേ എനിക്കിവളുടെ കാര്യത്തിൽ ഒരവകാശവുമില്ലേ

നിങ്ങളുടെ അവകാശത്തിലൊന്നും ഞാൻ ഇടപെടുന്നില്ല പക്ഷെ എന്റെ കൊച്ചിനെ വഴക്കു പറയാനോ തല്ലാനോ പാടില്ല അവളുടെ ഭാഗത്ത് തെറ്റുണ്ടെൽ എന്നോട്

💬 Comments

View all comments