0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 11 [Vethalam]

Author : Vethalam Read All Parts 306.5K

നടന്നോ

മ്മ്മ്മ്മ്മ്മ്........മ്മ്മ്മ്മ്മ്മ്മ് അവർ അർത്ഥം വെച്ചൊരു മൂളൽ മൂളി നടന്നു പോയി

ഉണ്ണി.....ഉണ്ണി ബാക്കിയെല്ലാരോടും എന്ത് ഫ്രണ്ട്ലിയാ എന്നോടും അങ്ങനെ ആയിക്കൂടെ നമുക്ക് നല്ല ഫ്രണ്ട്സ് ആയിക്കൂടെ

ലതേ ഞാനിവിടെ പുതിയ ഫ്രണ്ട്സ് നെ ഉണ്ടാക്കാൻ വന്നതല്ല

നിർത്ത് നിർത്തു

അവൾ ഇടയ്ക്കു കയറി

അന്നു ഞാനങ്ങനെയൊന്നു പറഞ്ഞുവെന്നു വെച്ചു എപ്പോഴും അത് പറയുന്നത് മഹാ ബോറാ

ഉണ്ണിക്കെന്നെയൊരു ഫ്രണ്ട് ആയി കാണാൻ പറ്റുമോ എന്നെ ഞാൻ ചോദിച്ചുള്ളൂ

ലതേ എനിക്ക് നിന്നോട് സീരിയസ്സിലി ഒരു ഇഷ്ട്ടം തോന്നി ഞാനത് നിന്നോട് തുറന്നു പറഞ്ഞു നിനക്കതിൽ താല്പര്യം ഇല്ലേൽ ജസ്റ്റ് ലീവ് ഇറ്റ്

മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിച്ച ഒരു പെണ്ണിനെ പിന്നെ വെറും ഫ്രണ്ട് ആയി കാണാനൊക്കെ എനിക്ക് ബുദ്ധിമുട്ടാണ്

എന്റെ സ്വരത്തിനു വലിയ മയമൊന്നുമുണ്ടായിരുന്നില്ല

സോറി ഞാനന്ന് പറഞ്ഞത് ഉണ്ണിയെ അത്ര വേദനിപ്പിച്ചുവെന്നു ഞാനറിഞ്ഞില്ല എനിക്കിഷ്ട്ടമാണ് പക്ഷെ എന്റവസ്ഥ അത് പറഞ്ഞാൽ മനസിലാവില്ല എനിക്ക് അങ്ങനൊന്നും ആഗ്രഹിക്കാൻ വയ്യ ആ ഒരു നഷ്ട്ടം കൂടി താങ്ങാനുള്ള ശക്തിയെനിക്കില്ല ഉണ്ണിയുടെ മാറ്റത്തിൽ നിന്ന് എനിക്ക് മനസിലായി ഒരു ടൈം പാസ് പ്രേമമല്ല ഉണ്ണിക്കുണ്ടായിരുന്നത്

പക്ഷെ എനിക്കതിനുള്ള യോഗമില്ല കഴിയുമെങ്കിൽ എന്നെയൊരു ഫ്രണ്ട് ആയി കൂടെ കൂട്ടണം എല്ലാവരെയും പോലെ

അവളുടെ കണ്ണു നിറഞ്ഞോ

അവൾ മുൻപോട്ട് ഓടി കൂട്ടുകാരികളുടെ ഒപ്പമെത്താൻ

രാത്രി ഷബ്നക്ക് ട്യൂഷൻ എടുക്കുമ്പോഴും മനസ്സ് ലത പറഞ്ഞ കാര്യങ്ങളിൽ തന്നെ ചുറ്റി കറങ്ങി നിൽക്കുവാരുന്നു

ചേട്ടായി... അവളെന്നെ തോണ്ടി വിളിച്ചു

എന്നാടി

ചേട്ടായി നാളെ എപ്പോഴാ വീട്ടിൽ പോവണെ

ഒരു എട്ടു മണി ആയിട്ടേ

💬 Comments

View all comments