0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]

Author : Vethalam Read All Parts 180156

വെച്ചിരിക്കുന്നു

കബോർഡ് തുറന്നു നോക്കി പുതിയതായി കുറെ ടിന്നുകൾ കൂടിf എല്ലാത്തിലും അതിലെന്താന്ന് എഴുതി ഒട്ടിച്ചിരിക്കുന്നു എല്ലാ പാത്രവും ഫുൾ

ഇത്തയാവില്ല സമീറയുടെ പണി ആവാനെ തരമുള്ളൂ

ഇതൊക്കെ മേടിച്ചു വെച്ചവൾക്ക് രാവിലെ വന്നു എന്തേലും ഉണ്ടാക്കി കൂടെ

ഫ്രിഡ്ജിൽ നിന്നു ഒരാപ്പിൾ എടുത്തു തിന്നു കൊണ്ട് ഇക്കയുടെ വീട്ടിലേക്കു നടന്നു

ബെല്ലടിച്ചു ആരുടേയും ഒരനക്കവുമില്ല

രണ്ട് മൂന്നു വട്ടം അടുപ്പിച്ചു ബെല്ലടിച്ചു

വാതിൽ അല്പം തുറന്ന് ഒന്ന് നോക്കി ഞാനാണ് എന്ന് കണ്ടപ്പോൾ വാതിൽ മുഴുവനായും തുറന്നു

ഷബ്ന

എന്താടി ഇവിടെയാർക്കും നേരം വെളുത്തില്ലേ

എവിടെ നിന്റുമ്മയും ഇത്തയുമൊക്കെ

ഉമ്മച്ചിക്കും ഷാഹിത്താക്കും പനി സമീത്ത അവരെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി

എപ്പോ

കുറച്ചു മുൻപ്

എന്നിട്ട് എന്നെ വിളിക്കാഞ്ഞത് എന്താ

സമീത്ത വന്നു വിളിച്ചിട്ട് ചേട്ടായി വാതില് തുറന്നില്ല ന്നു പറഞ്ഞു ഇത്ത തന്നെ കൊണ്ടു പോയി

അവള് വന്നു വിളിച്ചില്ല ല്ലോ വിളിച്ചാൽ ഞാനെന്തായാലും അറിയും അവളിങ്ങു വരട്ടെ ചോദിക്കാം

നിന്റെ കയ്യിലെന്താ

ഒന്നുമില്ല ല്ലോ ദേ അവൾ കൈ നീട്ടി

ആ പുറകിൽ പിടിച്ച കൈ കാണിക്കേടി

അവളൊന്നു മടിച്ചു

ഞാൻ ബലമായി ആ കൈ പിടിച്ചു മുന്നോട്ടാക്കി

കൈ നിറയെ രക്തം

ഇതെന്താടി ഇത്

ഒരു ബ്ലേഡ് കൊണ്ടതാ

വാ ഇങ്ങോട്ട് അവളുടെ കൈ പിടിച്ചു വലിച്ചു വാഷ് ബേസിനിൽ കാണിച്ചു നന്നായി കഴുകി

ചൂണ്ടു വിരലിന്റെ അറ്റത്തു ചെറിയൊരു വര പോലെ മുറിഞ്ഞിരിക്കുന്നു കൈ ചുരുട്ടി പിടിച്ചത് കൊണ്ട് കൈ നിറയെ ബ്ലഡ് ആയെന്നേയുള്ളു

ഈ മുറിവിൽ ഒന്ന് ഞെക്കി പിടിച്ചേ ഞാനിപ്പോ വരാം

ഞാൻ റോഡിലേക്കിറങ്ങി വീടിന്റെ എതിർവശത്ത് വെറുതെ കാട് പിടിച്ചു കിടക്കുന്ന കുറച്ചു പറമ്പുണ്ട് അങ്ങോട്ട് കയറി മുറിച്ചൂടി എന്ന പച്ചില കുറച്ചു പറിച്ചു കൊണ്ടു വന്നു കഴുകി

അത് കയ്യിലിട്ട്

💬 Comments

View all comments