0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]

Author : Vethalam Read All Parts 498.1K

ഉത്സാഹവും വായിട്ടലക്കലും ഒന്നുമില്ലാതെ അവളെന്റെ വയറിൽ കൈ ചുറ്റി മുൻപിലിരുന്ന ബാഗിൽ പിടിച്ചു കൊണ്ട് തോളിൽ ചാരി കിടന്നു ഞാൻ സൈഡ് മിററിലൂടെ നോക്കി

അവൾ നിശബ്ദമായി കരയുകയാണ് കണ്ണിൽ നിന്ന് ഒഴുകിയിറങ്ങുന്ന കണ്ണു നീര് കാറ്റ് പുറകോട്ട് തെറിപ്പിച്ചു കളയുന്നു

രാത്രി ഒൻപതു മണിയോടെ ഞങ്ങൾ വീട്ടിലെത്തി

അതുവരെയും അവൾ കാര്യമായി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല

ഇത്ത വഴിയിൽ കണ്ണുനട്ടു കാത്തിരിക്കുന്നുണ്ടായിരുന്നു

സമീറ വണ്ടിയിൽ നിന്നിറങ്ങി

എങ്ങനെയുണ്ട് മോളെ ഇവന്റെ നാടൊക്കെ

അവൾ

ഒന്നും മിണ്ടാതെ അകത്തേക്ക് പോയി

എന്ത് പറ്റിയെടാ

രണ്ടും കൂടി വഴക്കു കൂടിയോ

അവൾക്ക് വേണ്ടി കൊടുത്തു വിട്ട വലിയ ബാഗും തൂക്കി ഞാൻ വീട്ടിലേക്ക് കയറി

അവളെ കുറച്ചു ദിവസം അവിടെ നിൽക്കാൻ ഞാൻ സമ്മതിക്കാത്ത കൊണ്ടുള്ള പിണക്കമാ

അത്രേയുള്ളോ അത് സാരമില്ല ഇക്കാക്ക ഇപ്പൊ വിളിച്ചങ്ങു വച്ചേയുള്ളു നിങ്ങള് വന്നില്ലേ ന്നു ചോദിച്ച്

ശരിയിത്താ ഈ ബാഗ് അവളുടെ മുറിയിലേക്ക് വെച്ചേരെ ഞാൻ പോയി ഒന്ന് നടു നിവർത്തട്ടെ ഒറ്റ വരവായിരുന്നു വീട്ടിൽ നിന്നിതു വരെ

നിങ്ങള് കഴിച്ചിട്ടാണോ വന്നേ

എന്റെ പൊന്നെ ഇനിയൊന്നും വേണ്ട ഉച്ചക്ക് കഴിച്ചത് ഇത് വരെ ദഹിച്ചു തീർന്നില്ല ഇനി പോയി ഒന്ന് കിടന്നാ മതി

ആ ബാഗ് അവൾ തുറന്നോട്ടെ കേട്ടോ അതിനു മുൻപ് തുറക്കല്ലേ

ഇല്ലെടാ ഞാനിപ്പോ തന്നെ അവളുടെ മുറിയിൽ വെച്ചേക്കാം

മുറിയിൽ വന്നു കുളിച്ചു കട്ടിലിൽ കിടന്നത് മാത്രമേ ഓർമ്മയുള്ളു

കണ്ണു തുറന്നു നോക്കുമ്പോൾ എട്ടു മണി

ഇതെന്തു പറ്റി അവിടുന്നു ആരെയും കണ്ടില്ല ല്ലോ ഇത് വരെ

💬 Comments

View all comments