Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
വാ ഇങ്ങോട്ട് അവളുടെ കൈ പിടിച്ചു വലിച്ചു വാഷ് ബേസിനിൽ കാണിച്ചു നന്നായി കഴുകി
ചൂണ്ടു വിരലിന്റെ അറ്റത്തു ചെറിയൊരു വര പോലെ മുറിഞ്ഞിരിക്കുന്നു കൈ ചുരുട്ടി പിടിച്ചത് കൊണ്ട് കൈ നിറയെ ബ്ലഡ് ആയെന്നേയുള്ളു
ഈ മുറിവിൽ ഒന്ന് ഞെക്കി പിടിച്ചേ ഞാനിപ്പോ വരാം
ഞാൻ റോഡിലേക്കിറങ്ങി വീടിന്റെ എതിർവശത്ത് വെറുതെ കാട് പിടിച്ചു കിടക്കുന്ന കുറച്ചു പറമ്പുണ്ട് അങ്ങോട്ട് കയറി മുറിച്ചൂടി എന്ന പച്ചില കുറച്ചു പറിച്ചു കൊണ്ടു വന്നു കഴുകി
അത് കയ്യിലിട്ട് നന്നായി തിരുമ്മി
രക്തം പോലെ അതിന്റെ ചുവന്ന ചാറു ആ മുറിവിലേക്കൊഴിച്ചു
അയ്യോ എന്റുമ്മി
ഏട്ടായി ഭയങ്കര നീറ്റൽ അവള് നിന്നു തുള്ളി
ഞാനാ മുറിപ്പാടിൽ പിഴിഞ്ഞതിന്റെ ബാക്കി ഇല കൂടി ചേർത്തു ഞെക്കി പിടിച്ചു
നീറ്റൽ മാറിയോ
മാറിയില്ല പക്ഷെ കുറഞ്ഞു
ഞാൻ കൈ വിട്ടു
അവൾ വിരലിരുന്ന ഇല തൂത്തു കളഞ്ഞു
ചുവന്ന മഷി പേനക്ക് വരച്ച പോലൊരു വര മാത്രം
ഇനി ചോര വരില്ല
കുറച്ചു നേരത്തേക്ക് ആ വിരലിൽ ബലം കൊടുക്കാതിരുന്നാ മതി മുറിവ് ഇന്ന് തന്നെ കരിഞ്ഞോളും
ഇവിടെന്താടി കഴിക്കാനുണ്ടാക്കിയേ
ഒന്നുമുണ്ടാക്കിയില്ല ഉമ്മിക്ക് വയ്യാരുന്നു എന്നോട് എന്തേലും ഉണ്ടാക്കി തിന്നോളാൻ പറഞ്ഞിട്ടാ പോയെ
എന്നിട്ട് നീ എന്തേലും ഉണ്ടാക്കിയോ
ഇല്ല അവരു വരുമ്പോ എന്തേലും മേടിച്ചോണ്ട് വരൂലോ
നന്നായി നിന്റെ ഉമ്മി ഇന്നിങ്ങു വരട്ടെ നിന്നെയൊക്കെ അടുക്കള പണി പഠിപ്പിക്കാൻ പറയുന്നുണ്ട്
എനിക്കറിയാം പക്ഷെ ചെയ്യൂല
നിന്നെക്കൊണ്ടെക്കെ ചെയ്യിക്കാടി
ചേട്ടായിക്ക് ഇപ്പൊ എന്നാ വേണ്ടേ ഞാൻ ഉണ്ടാക്കി തരാം
നീ ഒന്നുമുണ്ടാക്കണ്ട
💬 Comments
View all comments