Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
ലൈൻ മാറി വന്ന കോൾ ആണോ ഞാൻ മറുതലക്കൽ ന്നു കേൾക്കുന്നത് എന്താന്ന് ശ്രദ്ധിച്ചു
സൈനബത്ത സമീറയെ വഴക്കു പറയുന്നതാണ് കൂട്ടത്തിൽ ഷാഹിന ശരിക്ക് എരിവ് കേറ്റുന്നുമുണ്ട്
അത് ശരി ഇതാ കാന്താരിയുടെ പണിയാ
അവരെന്താ പറയുന്നേ എന്നറിയാൻ ഞാൻ ഫോൺ കുറച്ചൂടെ ചെവിയിലേക്ക് ചേർത്തു പിടിച്ചു
ഉമ്മീ എന്തറിഞ്ഞിട്ട എന്നോടിങ്ങനെ ചാടികടിക്കാൻ വരണേ
സമീറയുടെ ശബ്ദമാണല്ലോ കേൾക്കുന്നെ
ഉമ്മി എല്ലാരോടും പൊങ്ങച്ചം പറഞ്ഞു നടക്കുന്നുണ്ടല്ലോ രണ്ട് നില വീടാ ഞങ്ങള്ക്ക് അഞ്ചേക്കറാ സ്ഥലം എന്നൊക്കെ
ആ കൊച്ചു വീട്ടിൽ കിടക്കുന്ന ഉണ്ണിയേട്ടന്റെ വീട്ടിലെ പശു തൊഴുത്തിന്റെ വലിപ്പമില്ല നമ്മുടെ ഈ വീടിനു അഞ്ചേക്കറോ അഞ്ഞൂറെക്കറോ അല്ല ആയിരമേക്കാറിൽ കൂടുതലുണ്ട് ഉണ്ണിയേട്ടന്റെ സ്ഥലം അറിയോ ഉമ്മിക്ക് ?
ഒരു പട്ടണം മുഴുവൻ അവരുടേയാ സ്വർണ്ണക്കട ജൗളിക്കട പാത്രക്കട എന്ന് വേണ്ടാ അവർക്കില്ലാത്ത കച്ചവടം ഒന്നുമില്ല
ഇന്നലെ ഞാനിട്ടിരുന്ന ഉടുപ്പ് കണ്ടോ വാപ്പച്ചിയുടെ ഒരു മാസത്തെ ശമ്പളമാ അതിന്റെ വില
ഇവളുമാരൊക്കെ എന്തൊക്കെ പറഞ്ഞു ഉണ്ണിയേട്ടനെ കളിയാക്കിയിട്ടുണ്ട് എന്ന് ഉമ്മിക്കറിയോ ദാ ഈ നിൽക്കുന്നവൾ കാട്ടുവാസി എന്ന് വരെ വിളിച്ചു കളിയാക്കിയിട്ടുണ്ട് അറിയാമോ അന്നേരവും അതൊന്നും മിണ്ടാതെ ഇവരുടെ കൂടെ ചിരിച്ചു കളിച്ചു നടന്നിട്ടേയുള്ളു ഉണ്ണിയേട്ടൻ ആ കാല് കഴുകിയ വെള്ളം കൊണ്ടു പോലും കഞ്ഞി വെച്ചു
കുടിക്കാൻ യോഗ്യതയില്ലാത്തവരാ നമ്മൾ അങ്ങനെയുള്ള ഒരാളെത്തന്നെ വേണോ നമ്മുടെ അവശ്യങ്ങൾക്ക് കൂട്ടു വിളിക്കാൻ പറ ഉമ്മി പറ അവൾ നിന്നു കിതച്ചു
അവളുടെ കിതപ്പ് ഫോണിലൂടെ ഇങ്ങേ തലക്കൽ വരെ കേൾക്കാം
ഇവൾക്കിതെന്താ ബാധ കൂടിയോ
നിങ്ങളവനെ അങ്ങനെ വിളിച്ചോടി
💬 Comments
View all comments