Chapter Title : ഉണ്ണികുട്ടന്റെ യോഗം 12 [Vethalam]
സൈനബത്തയുടെ ഒച്ച പൊങ്ങുന്നു
പുല്ല് ഞാനാ ഫോണവിടെ വെച്ചു
ഡ്രസ്സ് മാറി വിശന്നിട്ട് വയ്യ ഇന്ന് പുറത്ത് പോയി കഴിക്കാം
ബുള്ളറ്റ് ഗേറ്റിനു അടുത്ത് കൂടെ കടന്നു പോയപ്പോൾ പുറകിൽ നിന്നു ഉണ്ണിയേട്ടാ ന്നു വിളിച്ചു ഓടി വരുന്ന സമീറയെ ഞാൻ കണ്ണാടിയിലൂടെ കണ്ടു ഞാൻ നിർത്താതെ ഓടിച്ചു പോയി
രാവിലെ എന്നെ വിളിക്കാതിരുന്നതിൽ എനിക്കവളോട് വളരെയധികം നന്ദിയുണ്ടെങ്കിലും അത് പുറത്ത് കാണിക്കാൻ പറ്റില്ല ല്ലോ
ചോറുണ്ടു
അത്രേം ജാടയൊക്കെ ഇട്ടിട്ട് ആ വീട്ടിൽ നിന്നു പോന്നതല്ലേ തിരിച്ചു പെട്ടന്നങ്ങു ചെല്ലേണ്ട മമ്മൂക്കയുടെ ഒരു പുതിയ പടം റിലീസുണ്ട് പോയേക്കാം മകൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന മത്സ്യതൊഴിലാളിയായി മമ്മൂക്ക അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നു തോന്നും അത്ര നല്ല അഭിനയം അപ്പന്റെ സ്നേഹത്തെ തിരിച്ചറിയാതെ കാമുകനോപ്പം പോവുന്ന മകൾ
നല്ലൊരു കുടുംബചിത്രം
തിരിച്ചു വീട്ടിലേക്കു പോയ വഴി എന്തൊക്കെയോ ആലോചിച്ചു ഇക്കയുടെ വീടും കടന്നു കുറെ ദൂരം മുന്നോട്ടു പോയി
കുറച്ചു കടകളും ഒരു ബസ് സ്റ്റോപ്പുമൊക്കെയുള്ള ഒരു കവലയിൽ എത്തിയപ്പോഴാണ് വീട് കഴിഞ്ഞു പോന്നു എന്ന ബോധം വന്നത്
ഇടവന്ന സാമൂഹിക ആരോഗ്യ കേന്ദ്രം അടച്ചിട്ടിരീക്കുന്ന കെട്ടിടത്തിലെ ബോർഡ് ഞാൻ വായിച്ചു
ഇവിടെ എവിടെയോ അല്ലെ ലതയുടെ വീട് ഞാൻ ചുറ്റും നോക്കി വിനോദ് അന്ന് പറഞ്ഞ പോലൊരു മണ്ണ് വഴി ഞാനങ്ങോട്ട് വണ്ടി തിരിച്ചു
ഒരുപാട് ആൾ താമസമൊന്നുമില്ലാത്ത ഒരു ഏരിയ
കുറച്ചു ദൂരം കഴിഞ്ഞപ്പോ കുറച്ചു വീടുകൾ കണ്ടു
അവൻ പറഞ്ഞത് പ്രകാരം നാലാമത്തെ വീട് ഏതാണ് ന്നു നോക്കി
ചുറ്റും ചെമ്പരത്തിച്ചെടി യുടെ വേലികെട്ടിനുള്ളിൽ
💬 Comments
View all comments